Top News Icon
EDUCATIONAL / CALICUT

ഒന്ന്, രണ്ട് വര്‍ഷ എല്‍.എല്‍.എം. (ഫെബ്രുവരി 2013) പരീക്ഷാഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍. • എം.സി.എ. പ്രവേശനം സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സ്വാശ്രയ എം.സി.എ. പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ നാലുവരെ നീട്ടി. ഡിസംബര്‍ മൂന്നിലെ പ്രവേശന പരീക്ഷ ഡിസംബര്‍ പത്തിലേക്കും മാറ്റി. • കോണ്‍ടാക്ട് ക്ലാസ് മാറ്റി വിദൂരവിദ്യാഭ്യാസം വിഭാഗം തിരുവനന്തപുരം ചാലാ ഗവണ്‍മെന്‍റ് തമിള്‍ വി.എച്ച്.എസ്.എസ് & ടി.ടി.ഐ. കേന്ദ്രത്തിലെ യു.ജി. (സി.സി.എസ്.എസ്) മൂന്നാം സെമസ്​റ്റര്‍ (2012 പ്രവേശനം) ബി.എ, ബി.കോം, ബി.എസ്.സി, ബി.ബി.എ വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികളുടെ വിതരണം ഡിസംബര്‍ ഒന്നില്‍ നിന്ന് ഏഴിലേക്ക് മാറ്റി. പ്രസ്തുത കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് നടക്കേണ്ട കോണ്‍ടാക്ട് ക്ലാസുകള്‍ ജനുവരി 18-ന് നടത്തും.

Posted on - Friday 29th of November 2013 10:27:20 PM
Register Here  To get updates
Free Hit Counter