Top News Icon
EDUCATIONAL / KANNUR

• ഏപ്രിൽ 3, 23, മെയ് 8 തീയതികളിൽ ആരംഭിക്കാനിരുന്ന ആറും നാലും രണ്ടും സെമസ്​റ്റർ ബി.എ/ ബി.എസ്.സി/ബി.കോം/ ബി.ബി.എ/ബി.ബി.എ-ടി.ടി.എം/ബി.ബി.എം/ബി.സി.എ/ബി.എസ്.ഡബ്ല്യു/ബി.എ. അഫ്‌സൽ- ഉൽ-ഉലമ ഡിഗ്രി (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം ഏപ്രിൽ 22, മേയ് 2, മെയ് 19 തീയതികളിലേക്ക് പുന:ക്രമീകരിച്ചു. • ഏപ്രിൽ 2ന് ആരംഭിക്കാനിരുന്ന അവസാനവർഷ ബി.എ/ബി.എസ്.സി/ബി.കോം/ ബി.ബി.എ/ബി.ബി.എ-ടി.ടി.എം/ബി.ബി.എം/ബി.സി.എ/ബി.എസ്.ഡബ്ല്യു/ബി.എ.അഫ്‌സൽ-ഉൽ -ഉലമ ഡിഗ്രി (സപ്ലിമെന്‍ററി - 2010ഉം അതിനു മുൻപുമുള്ള അഡ്മിഷൻ - ഗ്രേഡിംഗ് പാറ്റേൺ - വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ, 2011 അഡ്മിഷൻ - റഗുലർ - വിദൂര വിദ്യാഭ്യാസം മാത്രം) പരീക്ഷകൾ ഏപ്രിൽ 22ന് ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു. • മേയ് 14, ഏപ്രിൽ 29 തീയതികളിൽ ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം ഒന്നും രണ്ടും വർഷ ബി.എ/ബി.എസ്.സി/ബി.കോം/ ബി.ബി.എ/ ബി.സി.എ/ബി.എ അഫ്‌സൽ-ഉൽ- ഉലമ ഡിഗ്രി (2011 അഡ്മിഷൻ മുതൽ - റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം മെയ് 19, മേയ് 5 തീയതികളിൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു. ♦ വൈവ മാറ്റി​ എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിൽ മാർച്ച് 10ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാംസെമസ്​റ്റർ എം.സി.എ പ്രായോഗിക പരീക്ഷ/വൈവ വോസി മാർച്ച് 11ലേക്ക് മാറ്റി.

Posted on - Thursday 6th of March 2014 11:13:09 PM

മാറ്റിവച്ച ഫൈനൽ (നാലാം വർഷ) ബി.ഫാം (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷ മാർച്ച് 3ന് ആരംഭിക്കും. ♦ എം.ഫിൽ ഫിസിക്കൽ എജ്യുക്കേഷൻ നേരത്തെ അപേക്ഷ ക്ഷണിച്ച രണ്ടാംസെമസ്​റ്റർ എം.ഫിൽ ഫിസിക്കൽ എജ്യുക്കേഷൻ (സപ്ലിമെന്‍ററി) പരീക്ഷ ഫെബ്രുവരി​ 19ന് നടക്കും.

Posted on - Wednesday 12th of February 2014 09:53:29 PM

അഞ്ചാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് (കോർ കോഴ്‌സ് -നവംബർ 2013) പരീക്ഷയുടെ വൈവ വോസി ഫെബ്രുവരി​ 17 മുതൽ 21 വരെ വിവിധ കോളേജ് കേന്ദ്രങ്ങളിൽ നടക്കും. ♦ മെഡിക്കൽ പി.ജി സപ്ലിമെന്‍ററി ഫലം കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന എം.ഡി ജനറൽ മെഡിസിൻ (സപ്ലിമെന്‍ററി), എം.എസ് ഇ.എൻ.ടി (സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Posted on - Tuesday 11th of February 2014 07:52:33 PM

ഒന്നാം സെമസ്​റ്റർ മാസ്​റ്റർ ഒഫ് ടൂറിസം അഡ്മിനിസ്‌ട്രേഷൻ (MTA) ഡിഗ്രി (റഗുലർ - നവംബർ 2013) പരീക്ഷ മാർച്ച് 4ന് ആരംഭിക്കും. പിഴ കൂടാതെ ഫെബ്രുവരി​ 14 വരെ അപേക്ഷിക്കാം.

Posted on - Monday 10th of February 2014 10:35:29 PM

നാലും രണ്ടും സെമസ്​റ്റർ എം.എ, എം.എസ്‌സി, എം.കോം (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം ഏപ്രിൽ 28, മേയ് 19 തീയതികളിൽ ആരംഭിക്കും. രണ്ടാം സെമസ്​റ്റർ എം.എ. കംപ്യൂട്ടർ സയൻസ് (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകളും മേയ് 19ന് ആരംഭിക്കും. പരീക്ഷകൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ (2008 അഡ്മിഷൻ മുതൽ) മാർച്ച് 19ന് ആരംഭിക്കും. പിഴ കൂടാതെ മാർച്ച് 24 വരെ അപേക്ഷിക്കാം. ♦ ഡിഗ്രി പരീക്ഷകൾ അവസാന വർഷ ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.ബി.എ-ടി.ടി.എം, ബി.സി.എ, ബി.ബി.എം, ബി.എ. അഫ്‌സൽ-ഉൽ-ഉലമ (റഗുലർ - 2011 അഡ്മിഷൻ - വിദൂര വിദ്യാഭ്യാസം മാത്രം)/സപ്ലിമെന്‍ററി - 2008 അഡ്മിഷൻ (വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ,- 2009 + 2010 അഡ്മിഷൻ വിദൂര വിദ്യാഭ്യാസം മാത്രം) പരീക്ഷകൾ ഏപ്രിൽ 2ന് ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് ആരംഭിക്കും. പിഴ കൂടാതെ ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. 2007ഉം അതിനു മുൻപുമുള്ള അഡ്മിഷൻ (നോൺ ഗ്രേഡിംഗ്) വിദ്യാർത്ഥികൾ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിച്ച് 2008 അഡ്മിഷൻ സിലബസിൽ (ഗ്രേഡിംഗ് പാറ്റേൺ) പരീക്ഷ എഴുതേണ്ടതാണ്. സപ്ലിമെന്‍ററി പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അവസരം പിന്നീട് നല്കുന്നതാണ്. ♦ പരീക്ഷ മാറ്റിവച്ചു ഫെബ്രുവരി​ 10ന് നടക്കേണ്ട രണ്ടാം സെമസ്​റ്റർ എം.ടെക് - പേപ്പർ MTE 203/MTF 203 'മെഷർമെന്‍റ്‌സ് ഇൻ തെർമൽ എൻജിനിയറിംഗ്' പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടക്കേണ്ട മറ്റു രണ്ടാം സെമസ്​റ്റർ എം.ടെക് പരീക്ഷകൾക്ക് മാറ്റമില്ല.

Posted on - Thursday 6th of February 2014 10:21:57 PM

ഏപ്രിലിൽ നടത്തിയ നാലാംസെമസ്​റ്റർ എം.ബി.എ (സി.സി.എസ്.എസ്) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Posted on - Tuesday 4th of February 2014 11:24:23 PM

ഫെബ്രുവരി 5, 7 തീയതികളിൽ നടത്താനിരുന്ന രണ്ടാംസെമസ്​റ്റർ എം.ടെക് പരീക്ഷയുടെ 'മൈക്രോ മെഷീനിംഗ് ആൻഡ് നാനോ മെഷീനിംഗ്, 'മോഡേൺ ഡാറ്റാബേസ് സിസ്​റ്റം, ഇന്‍റേണൽ കംപ്രഷൻ എൻജിൻ, കംപ്രഷൻ ആൻഡ് പൊള്യൂഷൻ, അഡ്‌വാൻസ്ഡ് പ്രെസ്‌ട്രെസ്ഡ് കോൺക്രീറ്റ് ഡിസൈൻ, തിയറി ഓഫ് പ്ലാസ്​റ്റിക് ആൻഡ് ഷെൽസ് എന്നീ പേപ്പറുകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല ♦ ബി.ടെക് പരീക്ഷകൾ ബി.ടെക് ഒന്നും രണ്ടും സെമസ്​റ്റർ (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് - പാർട്ട്-ടൈം ഉൾപ്പെടെ) പരീക്ഷകൾ ഏപ്രിൽ 24നും ബി.ടെക് എട്ടാം സെമസ്​റ്റർ (റഗുലർ/സപ്ലിമെന്‍ററി - പാർട്ട്-ടൈം ഉൾപ്പെടെ) പരീക്ഷകൾ ഏപ്രിൽ 23നും ആരംഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 10ന് ആരംഭിക്കും. പിഴ കൂടാതെ 15 വരെ രജിസ്​റ്റർ ചെയ്യാം. 2006നും അതിനു മുൻപുമുള്ള അഡ്മിഷൻ വിദ്യാർത്ഥികൾ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. ♦ പി.ജി.ഡി.സി.പി വൈവ ഒന്നാം സെമസ്​റ്റർ പി.ജി.ഡി.സി.പി പ്രായോഗിക പരീക്ഷ/വൈവ വോസി ഫെബ്രുവരി 10, 11 തീയതികളിൽ തളാപ്പിലെ കമ്മ്യൂണിറ്റി കോളേജ് ഒഫ് കൗൺസലിംഗിൽ നടക്കും. ♦ പരീക്ഷാഫലം ഒന്നാംവർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോ ടെക്നോളജി പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Posted on - Monday 3rd of February 2014 11:06:03 PM

ഫെബ്രുവരി 14, 17 തീയതികളിൽ നടത്താനിരുന്ന രണ്ടാംസെമസ്​റ്റർ എം.ടെക് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 19, 21 തീയതികളിലേക്ക് മാറ്റി. ♦ പരീക്ഷാഫലം കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒന്നും രണ്ടും വർഷ ബി.സി.എ/ ബി.എസ്‌സി മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം - റഗുലർ/സപ്ലിമെന്‍ററി - 2012 + 2011 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ.

Posted on - Saturday 1st of February 2014 10:18:29 PM

നാലാം വർഷ ബി.ഫാം (ആയുർവേദ) സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി​ 12ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഫെബ്രുവരി 1 വരെ സ്വീകരിക്കും. ♦ എം.എസ് സി ജ്യോഗ്രഫി വൈവ ഒന്നാം സെമസ്​റ്റർ എം.എസ്‌സി ജ്യോഗ്രഫി പ്രായോഗിക/വൈവ വോസി പരീക്ഷകൾ ഫെബ്രുവരി 5ന് പെർള നളന്ദ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും.

Posted on - Wednesday 29th of January 2014 10:54:43 PM

ഒന്നാം സെമസ്​റ്റര്‍ ബി.എസ്‌‌സി മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി​ 4ന് തുടങ്ങും. ♦ പരീക്ഷാഫലം • പത്താം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി (ഓണേഴ്‌സ് - റഗുലര്‍/സപ്ലിമെന്‍ററി - മേയ് 2012), എട്ടാം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി. (ഓണേഴ്‌സ് - റഗുലര്‍/സപ്ലിമെന്‍ററി - നവംബര്‍ 2012), ആറാം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി (ഓണേഴ്‌സ് - സപ്ലിമെന്‍ററി - ഏപ്രില്‍ 2012), ആറാം സെമസ്​റ്റര്‍ ബി.എ.എല്‍എല്‍.ബി. (റഗുലര്‍/സപ്ലിമെന്‍ററി - ഏപ്രില്‍ 2012) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. • ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് - ഒന്ന് ഡിഗ്രി (ആഗസ്​റ്റ് 2013) പരീക്ഷാഫലം വെബ്‌സൈറ്റില്‍. • നാലാം വര്‍ഷ ബി.എസ്‌സി നഴ്‌സിംഗ് (റഗുലര്‍ - ഒക്‌ടോബര്‍ 2013) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. • ബി.എഡ് (ഒക്‌ടോബർ 2013) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. • രണ്ടാംസെമസ്​റ്റർ എം.എസ് സി കംപ്യൂട്ടർ സയൻസ് (ജൂലായ് 2013 - സെമസ്​റ്റർ കോഴ്‌സ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. • നാലാംസെമസ്​റ്റർ എം.എ ഹിസ്​റ്ററി ആൻഡ് ഹെറിറ്റേജ് സ്​റ്റഡീസ് (സി.സി.എസ്.എസ് - ഏപ്രിൽ 2013) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ♦ ഡിഗ്രി സി.സി.എസ്.എസ്. പരീക്ഷകൾ രണ്ട്, നാല്, ആറ് സെമസ്​റ്റർ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.ബി.എ-ടി.ടി.എം, ബി.ബി.എം, ബി.എസ്.ഡബ്ല്യു, ബി.എ. അഫ്‌സൽ- ഉൽ-ഉലമ ഡിഗ്രി (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്‌മെന്‍റ്) പരീക്ഷകൾ യഥാക്രമം മേയ് 8, ഏപ്രിൽ 23, ഏപ്രിൽ 3 തീയതികളിൽ ആരംഭിക്കും. ♦ ഫൈനൽ ബി.ഡി.എസ്. പാർട്ട് I പരീക്ഷ ഫൈനൽ ബി.ഡി.എസ്. പാർട്ട് I (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകൾ മാർച്ച് 24ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഫെബ്രുവരി 10 വരെ സ്വീകരിക്കും.

Posted on - Tuesday 28th of January 2014 09:36:06 PM
Register Here  To get updates
Free Hit Counter