Top News Icon
EDUCATIONAL / KERALA

യൂണിവേഴ്‌സിറ്റി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് കേന്ദ്രങ്ങളായ ആലപ്പുഴ, പൂജപ്പുര, അടൂർ, വർക്കല, കൊല്ലം, കുണ്ടറ, പുനലൂർ എന്നിവിടങ്ങളിൽ 2014-16 അദ്ധ്യയനവർഷത്തെ എം.ബി.എ (ഫുൾ ടൈം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും ബ്രോഷറും വെബ്‌സൈറ്റിലും (www.keralauniversity.ac.in) എല്ലാ യു.ഐ.എം. കേന്ദ്രങ്ങളിലും ലഭിക്കും. അവസാന വർഷ/സെമസ്​റ്റർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, വർക്കല, കൊല്ലം, അടൂർ, പുനലൂർ, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിൽ നടത്തുന്ന പ്രവേശനപരീക്ഷയുടെയും തുടർന്ന് തിരുവനന്തപുരത്ത് നടത്തുന്ന ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനപ്പരീക്ഷയെഴുതിയ എല്ലാ അപേക്ഷകരും ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയിൽ പങ്കെടുക്കണം. ♦ പരീക്‌ഷ മാറ്റി മാർച്ച് 12-ന് നടത്താനിരുന്ന ഒന്നും മൂന്നും സെമസ്​റ്റർ എം.ടെക് (പാർട്ട് ടൈം & ഫുൾ ടൈം) റഗുലർ & സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 24-ലേക്ക് മാറ്റി. ♦ എം.ഫിൽ പ്രവേശനപ്പരീക്ഷ 2013-14 അദ്ധ്യയനവർഷത്തെ എം.ഫിൽ പ്രവേശനപ്പരീക്ഷ മാർച്ച് 22, 24, 25 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. ♦ എം.എൽ.ഐ.എസ്‌സി അഡ്മിഷൻ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിലെ എം.എൽ.ഐ.എസ്‌സി (2013-14) ബാച്ചിലേക്കുള്ള അഡ്മിഷന്‍റെ അവസാന തീയതി മാർച്ച് 15-ലേക്ക് മാറ്റി. ♦ പ്രാക്ടിക്കൽ ടൈംടേബിൾ മാർച്ച് 18-ന് തുടങ്ങുന്ന ഒന്നും മൂന്നും സെമസ്​റ്റർ കരിയർ റിലേറ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കേറ്ററിംഗ് സയൻസ് (242 - ഗ്രൂപ്പ് 2 ബി) പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. ♦ സൈക്കോളജി പരീക്ഷ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തിയ പി.ജി. ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന്‍റെ പരീക്ഷകൾ ഏപ്രിൽ 21, 22, 23, 24, 25, 29 30 തീയതികളിൽ പി.എം.ജിയിലെ സി.എ.സി.ഇ.ഇ. ഓഫീസിൽ നടത്തും. പ്രോജക്ട് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21. ♦ ബി.ഫാം ടൈംടേബിൾ മാർച്ച് 18-ന് തുടങ്ങുന്ന അവസാന വർഷ ബി.ഫാം (റഗുലർ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. ♦ എം.സി.ജെ ജേർണലിസം വകുപ്പ് നടത്തിയ എം.സി.ജെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ♦ മാർക്ക്‌ലിസ്​റ്റ് കൈപ്പറ്റണം വിദൂരവിദ്യാഭ്യാസ കേന്ദ്രം ജൂലൈ/ ആഗസ്​റ്റിൽ നടത്തിയ എം.കോം (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷകളുടെ മാർക്ക്‌ലിസ്​റ്റുകൾ പാളയം സ്‌കൂൾ ഓഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ (എസ്.ഡി.ഇ) ഓഫീസിൽ നിന്നും മാർച്ച് 11, 12, 13 തീയതികളിൽ ഹാൾടിക്കറ്റ് ഹാജരാക്കി കൈപ്പറ്റണം.

Posted on - Friday 7th of March 2014 11:04:46 PM

കേരള സർവകലാശാല ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.കോം (റഗുലർ ആൻഡ് സപ്ലിമെന്‍ററി) വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ മാർച്ച് 15നകം സമർപ്പിക്കണം. ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പ്രോജക്ടുകളുടെ മൂല്യനിർണയവും വൈവയും മാർച്ച് 24, 25 തീയതികളിൽ നടത്തും. സി.ബി.സി.എസ്.എസ് ബി.എസ്‌.സി പ്രോജക്ടുകളുടെ മൂല്യനിർണയവും വാചാ പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയോടൊപ്പം നടത്തും. ♦ എൽ.എൽ.ബി പരീക്ഷ ജനുവരി 30ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ഇന്‍റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (പഞ്ചവത്സരം) പേപ്പർ മൂന്ന് കമ്പാരറ്റീവ് പൊളിറ്റിക്‌സ് പരീക്ഷ മാർച്ച് 19ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും. ♦ ബി.പി.ടി ഫലം നവംബറിൽ നടത്തിയ ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഫിസിയോ തെറാപ്പി പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും. ♦ ഹോട്ടൽ മാനേജ്‌മെന്‍റ് ഫലം ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌.സി ഹോട്ടൽ മാനേജ്‌മെന്‍റ് ആൻഡ് കാറ്ററിംഗ് സയൻസ് (ഓൾഡ് സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും. ♦ എം.സി.എ പരീക്ഷ മേയ് 12ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.സി.എ (2011 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് മാർച്ച് 26 മുതൽ ഓൺലൈനായി (www.exams.keralauniversity.ac.in) രജിസ്​റ്റർ ചെയ്യാം. പിഴകൂടാതെ ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം. മേയ് 12ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.സി.എ (2006 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ രണ്ട് വരെ അപേക്ഷിക്കാം. എപ്രിൽ 24ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.സി.എ (2011 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് മാർച്ച് 14 മുതൽ ഓൺലൈനായി (www.exams.keralauniversity.ac.in) രജിസ്​റ്റർ ചെയ്യാം. പിഴകൂടാതെ മാർച്ച് 21 വരെ അപേക്ഷിക്കാം. ഏപ്രിൽ 24ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.സി.എ (2006 സ്‌കീം - സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് 21 വരെ അപേക്ഷിക്കാം. ♦ മാർക്ക്‌ലിസ്​റ്റ് കൈപ്പറ്റണം ജൂലായ്/ആഗസ്​റ്റിൽ നടത്തിയ എം.എ പൊളിറ്റിക്കൽ സയൻസ് (പ്രീവിയസ്, ഫൈനൽ) മാർക്ക്‌ലിസ്​റ്റ് എസ്.ഡി.ഇയുടെ പാളയം ഓഫീസിൽ നിന്നും മാർച്ച് 10, 11 തീയതികളിൽ കൈപ്പറ്റണം. ♦ സമ്പർക്ക ക്ലാസുകൾ വിദൂരപഠനകേന്ദ്രം നടത്തുന്ന ഒന്നാംവർഷ എം.എ.മ്യൂസിക് സമ്പർക്ക ക്ലാസുകൾ 13 മുതൽ സർവകലാശാല സംഗീത പഠനവകുപ്പിൽ നടത്തും.

Posted on - Thursday 6th of March 2014 11:22:14 PM

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.കോം (റഗുലർ ആൻഡ് സപ്ലിമെന്‍ററി) വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ മാർച്ച് 15-നകം അതത് വകുപ്പുകളിൽ സമർപ്പിക്കണം. ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പ്രോജക്‌ടുകളുടെ മൂല്യനിർണയവും വാചാ പരീക്ഷയും മാർച്ച് 24, 25 തീയതികളിലും ഇംഗ്ലീഷ് 24-ന് മാത്രവും അതത് കോളേജുകളിൽ നടത്തും. സി.ബി.സി.എസ്.എസ് ബി.എസ്‌സി പ്രോജക്‌ടുകളുടെ മൂല്യനിർണയവും വാചാ പരീക്ഷയും പ്രാക്‌ടിക്കൽ പരീക്ഷയോടൊപ്പം നടത്തും. ♦ എൽഎൽ.ബി പരീക്ഷ കേരള സർവകലാശാല മാർച്ച് 10-ന് തുടങ്ങാനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്​റ്റർ യൂണിറ്ററി ഡിഗ്രി ഇൻ- ലാ (ത്രിവത്സരം), ഒന്നാം സെമസ്​റ്റർ ഇന്‍റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ. എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി., ബി.കോം എൽ.എൽ.ബി, എൽ.എൽ.ബി. (പഞ്ചവത്സരം) പരീക്ഷകൾ (2011-12-ന് മുമ്പുള്ള അഡ്മിഷൻ) മാർച്ച് 24-ന് തുടങ്ങും. ♦ പരീക്ഷാ ഫലം കേരള സർവകലാശാല ജൂണിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്​റ്റർ ബി.എസ്‌സി എൻവയോൺമെന്‍റൽ സയൻസ് & എൻവയോൺമെന്‍റ് ആൻഡ് വാട്ടർ മാനേജ്‌മെന്‍റ് (ഗ്രൂപ്പ് 2 (എ) - 216) പരീക്ഷാഫലം വെബ്‌സൈറ്റിൽ (www.keralauniversity.ac.in). ♦ ടൈംടേബിൾ മാർച്ച് 17-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.ബി.എൽ, രണ്ടാം സെമസ്​റ്റർ എൽഎൽ.എം, 31-ന് തുടങ്ങുന്ന നാലാം സെമസ്​റ്റർ എം.ബി.എൽ, നാലാം സെമസ്​റ്റർ എൽഎൽ.എം പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. നാലാം സെമസ്​റ്റർ എൽഎൽ.എം ഡെസർട്ടേഷൻ സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16. ♦ എം.എ സംസ്‌കൃതം ക്ലാസ് സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒന്നാം വർഷ എം.എ സംസ്‌കൃതം ക്ലാസുകൾ മാർച്ച് എട്ടിന് രാവിലെ 10 മണിക്ക് കാര്യവട്ടം സംസ്‌കൃത പഠനവിഭാഗത്തിൽ തുടങ്ങും. തുടർച്ചയായ ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. വിദ്യാർത്ഥികൾ കൃത്യസമയത്ത് ഹാജരാകണം. ♦ എം.ബി.എ സ്‌പെഷ്യൽ ക്ലാസുകൾ സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.ബി.എ (2010 ബാച്ച്) സ്‌പെഷ്യൽ ക്ലാസുകൾ മാർച്ച് ഒമ്പതിന് രാവിലെ 10 മണിമുതൽ നാല് മണിവരെ കുറവൻകോണം യു.ഐ.ടിയിൽ നടത്തും.

Posted on - Wednesday 5th of March 2014 11:50:07 PM

നവംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.കോം (സി.ബി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. ♦ എം.സി.എ ഫലം ഒക്‌ടോബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ എം.സി.എ (സ്‌പെഷ്യൽ സപ്ലിമെന്‍ററി - 2006 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പരാജയപ്പെട്ട വിദ്യാർത്ഥികൾ മാർച്ച്/ഏപ്രിലിൽ നടക്കുന്ന സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് 12 വരെ അപേക്ഷിക്കാം. ♦ എം.എസ്സി പ്രാക്ടിക്കൽ മാർച്ച് 18-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എം.എസി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈറ്റിൽ. ♦ ബി.എസ്‌സി പരീക്ഷ മാർച്ച് 28-ന് തുടങ്ങുന്ന അവസാന വർഷ ബി.എസ്‌സി എം.എൽ.ടി (റഗുലർ - 2007 അഡ്മിഷൻ) പരീക്ഷയ്‌ക്ക് പിഴകൂടാതെ മാർച്ച് 13 വരെ അപേക്ഷിക്കാം. ♦ ടൈംടേബിൾ മാർച്ച് 10-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ എം.എസ്‌സി മൈക്രോബയോളജി/എം.എസ്‌സി കൗൺസലിംഗ് സൈക്കോളജി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. ♦ ലൈബ്രറി സയൻസ് പരീക്ഷ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം 2013 ജൂണിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്‍റെ പരീക്ഷകൾ ഏപ്രിൽ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 11 തീയതികളിൽ പി.എം.ജി. ജംഗ്ഷനിലെ സി.എ.സി.ഇ.ഇ ഓഫീസിൽ നടത്തും. പരീക്ഷാഫീസ് 360 രൂപ. പിഴകൂടാതെ മാർച്ച് 14 വരെ അപേക്ഷിക്കാം. പ്രോജക്ട് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 24.

Posted on - Tuesday 4th of March 2014 11:39:41 PM

മാർച്ച് 31 ന് തുടങ്ങുന്ന നാലാം സെമസ്​റ്റർ ബി.ഡി.എസ് (പാർട്ട് II) പുതിയ സ്‌കീം പഴയ സ്‌കീം - അഡീഷണൽ പരീക്ഷയ്‌ക്ക് പിഴ കൂടാതെ മാർച്ച് അഞ്ച് വരെ അപേക്ഷി​ക്കാം. ♦ ബി.ആർക് പരീക്ഷ ജനുവരി 31-നും ഫെബ്രുവരി ആറിനും നടത്താനിരുന്ന എട്ടാം സെമസ്​റ്റർ ബി.ആർക്ക് 2003 സ്‌കീം 03-എ.ആർ-1803, ബിൽഡിംഗ് സർവ്വീസസ് III - എയർ കണ്ടീഷനിംഗ്, 03-എ.ആർ.1805,- എസ്​റ്റിമേഷൻ ആൻഡ് സ്‌പെസിഫിക്കേഷൻ പരീക്ഷ യഥാക്രമം ഫെബ്രുവരി​ 26, 28 തീയതികളിൽ നടത്തും.

Posted on - Saturday 22nd of February 2014 09:32:10 PM

ഏപ്രിൽ/മേയിൽ നടത്തിയ രണ്ടാം വർഷ ബി.പി.എ (സപ്ലിമെന്‍ററി - പാർട്ട് ഒന്ന് & രണ്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ♦ പി.ജി പരീക്ഷ ഫെബ്രുവരി​ 26-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്​റ്റർ പി.ജി. പരീക്ഷകൾ മാർച്ച് മൂന്നി​ന് തുടങ്ങും. ♦ ബി.പി.എ പ്രാക്ടിക്കൽ ഫെബ്രുവരി​ 24 മുതൽ മാർച്ച് 31 വരെ ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തുന്ന അഞ്ചാം സെമസ്​റ്റർ ബി.പി.എ (വോക്കൽ) പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈറ്റിൽ. ♦ മാർക്ക്‌ലി​സ്​റ്റ് 2013 ആഗസ്​റ്റിൽ നടത്തിയ എം.എ ഇക്കണോമിക്സ് (പ്രീവിയസ്) മാർക്ക്ലിസ്​റ്റ് പാളയം സ്‌കൂൾ ഒഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും ഫെബ്രുവരി​ 20, 21, 22 തീയതികളിൽ ഹാൾടിക്കറ്റ് സഹിതം വന്ന് കൈപ്പറ്റണം. ♦ അസൈൻമെന്‍റ് വിഷയങ്ങൾ വിദൂരപഠനകേന്ദ്രം നടത്തുന്ന ഒന്നാം വർഷ എം.എ ഹിസ്​റ്ററി, എം.എ. ഇസ്ലാമിക് ഹിസ്​റ്ററി അസൈൻമെന്‍റ് വിഷയങ്ങൾ, എം.എ ഹിസ്​റ്ററി (ഫൈനൽ - 2013) ചോദ്യപേപ്പർ എന്നിവ വെബ്‌സൈറ്റിൽ (www.ideku.net) ലഭിക്കും.

Posted on - Tuesday 18th of February 2014 09:57:28 PM

നവംബറിൽ നടത്തിയ കരിയർ റിലേറ്റഡ് ഫസ്​റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി​ 25-ന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ. ♦ പരീക്ഷാഫലം ആഗസ്​റ്റ്/സെപ്ര്റംബറിൽ നടത്തിയ ബി.കോം (ത്രീമെയിൻ) കമ്പ്യൂട്ടർ ആപ്ലക്കേഷൻസ് (ഐ.ഡി.ഇ/എൽ.എസ്.സി) ഒന്നും രണ്ടും മൂന്നും വർഷ പരീക്ഷാഫലം വെബ്‌സൈറ്റിൽ. ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. ആഗസ്​റ്റിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.ഫിൽ മാനേജ്‌മെന്‍റ് (2012-13) പരീക്ഷാഫലം വെബ്‌സൈറ്റിൽ. ♦ ബി.ഡി.എസ് പരീക്ഷ മാർച്ച് 17-ന് തുടങ്ങുന്ന മൂന്നാം വർഷ ബി.ഡി.എസ് (അഡിഷണൽ - ന്യൂ സ്‌കീം ആൻഡ് ഓൾഡ് സ്‌കീം) പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി​ 22 വരെ അപേക്ഷിക്കാം. ♦ എൽഎൽ.എം/എം.ബി.എൽ പരീക്ഷ മാർച്ച് 17-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എൽഎൽ.എം, എം.ബി.എൽ പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി​ 22 വരെ അപേക്ഷിക്കാം. ♦ എൽ.എൽ.ബി ടൈംടേബിൾ 17-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എൽഎൽ.ബി. (ത്രിവത്സരം -2011-12-ന് മുമ്പുള്ള അഡ്മിഷൻ), ഏഴാം സെമസ്​റ്റർ എൽഎൽ.ബി (പഞ്ചവത്സരം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും. ♦ എൽ.എസ്‌സി : സ്‌കോർഷീറ്റ് സർവകലാശാല സ്‌കൂൾ ഒഫ് ഡിസ്​റ്റന്‍റ്‌സ് എഡ്യൂക്കേഷന്‍റെ കീഴിൽ ലേണേഴ്‌സ് സപ്പോർട്ട് സെന്‍റററുകൾ (2014-15) ആരംഭിക്കുവാൻ ജനുവരി 27 മുതൽ 31 വരെ നടത്തിയ ഇന്‍റർവ്യൂവിന്‍റെ പ്രിലിമിനറി സ്‌കോർ ഷീറ്റ് വെബ്‌സൈറ്റിൽ ലഭിക്കും.

Posted on - Wednesday 12th of February 2014 09:50:25 PM

മാർച്ച് 10-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ യൂണി​റ്ററി ഡിഗ്രി ഇൻ ലാ (ത്രിവത്സരം) പരീക്ഷയ്‌ക്ക് ഓൺലൈനായി (www.exams.keralauniversity.ac.in) രജിസ്​റ്റർ ചെയ്യാം. പരീക്ഷയ്‌ക്ക് പിഴകൂടാതെ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ♦ ബി.എസ്‌സി (നഴ്‌സിംഗ്) ടൈംടേബിൾ ഫെബ്രുവരി​ 26-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (2006 സ്‌കീം) പരീക്ഷ ടൈംടേബിൾ വെബ്‌സൈ​റ്റിൽ ലഭിക്കും. ♦ പരീക്ഷാഫലം ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി ബയോഇൻഫർമാ​റ്റിക്‌സ് പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. രണ്ടാം സെമസ്​റ്റർ എം.എഡ് (നോൺ സി.എസ്.എസ്) പരീക്ഷയുടെ ഫലം വെബ്‌സൈ​റ്റിൽ ലഭിക്കും. നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എഡ് (റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ. സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിച്ച സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് പുതിയ സ്‌കീമിന്‍റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ♦ അസൈൻമെന്‍റ് ചോദ്യങ്ങൾ കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം എം.എ. ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള (2013-14) അസൈൻമെന്‍റ് ചോദ്യങ്ങൾ സർവകലാശാല വെബ്‌സൈ​റ്റിൽ (ideku.net) ലഭിക്കും. ♦ പരീക്ഷ കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിക്കുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന്‍റെ പഴയ സ്‌കീമിലുള്ള പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ ഏഴ് വരെ തീയതികളിലായി പി.എം.ജി ജംഗ്ഷനിലുള്ള ഓഫീസിൽ നടത്തും. പിഴയില്ലാതെ ഫെബ്രുവരി 18 വരെ അപേക്ഷിക്കാം. ഫോൺ. 0471-2302523. ♦ എസ്.ഡി.ഇ മാർക്ക്‌ലിസ്​റ്റുകൾ കേരള സർവകലാശാല വിദൂരപഠനകേന്ദ്രം ജൂലൈയിൽ നടത്തിയ എം.എസ്‌സി മാത്തമാ​റ്റിക്‌സ് ഫൈനൽ പരീക്ഷ, എം.എ. ഇക്കണോമിക്‌സ് ഫൈനൽ പരീക്ഷ എന്നിവയുടെ മാർക്ക്‌ലിസ്​റ്റുകൾ സ്‌കൂൾ ഓഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും ഫെബ്രുവരി 13, 14 തീയതികളിൽ കൈപ്പ​റ്റണം.

Posted on - Tuesday 11th of February 2014 07:56:06 PM

2013 മേയിൽ നടത്തിയ ആറാം സെമസ്​റ്റർ (2008 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്‍ററി ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ♦ തീയതി നീട്ടി ജനുവരിയിൽ പ്രസിദ്ധീകരിച്ച നാലാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി (സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവരി​ 15 വരെ അപേക്ഷിക്കാം. ♦ പ്രാക്ടിക്കൽ ടൈംടേബിൾ സർവകലാശാല കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ഫെബ്രുവരി​ 13-ന് തുടങ്ങുന്ന അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, 18-ന് തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, 24-ന് തുടങ്ങുന്ന ഒന്നാം സെമസ്​റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ എം.എസ്‌സി പ്രാക്ടിക്കൽ ഫെബ്രുവരി 13-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫുഡ് ആൻഡ് ഡെയറി ബയോടെക്‌നോളജി, 17-ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി പ്രാക്ടിക്കൽ ടൈംടേബിൾ വെബ്‌സൈ​റ്റിൽ. ♦ സീ​റ്റൊഴിവ് തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന് ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. ജനറൽ നഴ്‌സിംഗ് ഡിപ്ലോമയും ഏതെങ്കിലും ഒരു സംസ്ഥാന നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ. 0471-2302523.

Posted on - Monday 10th of February 2014 10:25:31 PM

രണ്ടും അഞ്ചും സെമസ്​റ്റർ ബി.പി.എ പ്രാക്ടിക്കൽ യഥാക്രമം 11, 12 തീയതികളിൽ തിരു​വ​ന​ന്ത​പുരം ശ്രീ സ്വാതി തിരുനാൾ സംഗീതകോളേജിൽ തുടങ്ങും. ♦ അസൈൻമെന്‍റ് വിദൂര വിദ്യാഭ്യാസ രണ്ടാം വർഷ എം.എ അറബിക് കോഴ്‌സിന്‍റെ അസൈൻമെന്‍റ് സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി​ 24 വരെ നീട്ടി. ♦ പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈ​റ്റ്‌സ് സർവകലാശാല കാര്യവട്ടം നിയമപഠന വകുപ്പ് നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ ഹ്യൂമൻ റൈ​റ്റ്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കാലാവധി എട്ട് മാസം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് അഞ്ച് വൈകിട്ട് മൂന്ന് മണി വരെ. ഫോൺ. 0471-2308936.

Posted on - Thursday 6th of February 2014 10:06:23 PM
Register Here  To get updates
Free Hit Counter