Top News Icon
EDUCATIONAL / OTHER

സർക്കാർ - സ്വകാര്യ ഡെന്‍റൽ കോളേജുകളിൽ എം.ഡി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : ബി.ഡി.എസ് ബിരുദം. എല്ലാ അപേക്ഷകരും പ്രവേശനത്തിന് മുമ്പ് കേരള ഡെന്‍റൽ കൗൺസിലിൽ നിന്നും രജിസ്ട്രേഷൻ നേടിയിരിക്കണം. ജനറൽ വിഭാഗത്തി​ന് ഉയർന്ന പ്രായപരിധിയില്ല. സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാവർക്കും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ മാർച്ച് 7 മുതൽ 17 വൈകിട്ട് 5 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് അനുബന്ധ രേഖകളും ബാങ്ക് ചെലാൻ അഥവാ ഡിമാൻഡ് ഡ്രാഫ്‌റ്റ് സഹിതം നേരിട്ടോ അല്ലെങ്കിൽ രജിസ്​റ്റേർഡ് തപാൽ/സ്പീഡ് പോസ്​റ്റ് മുഖാന്തരമോ കമ്മിഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ 18ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കേണ്ടതാണ്. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മിഷണർക്കും ഒരു പകർപ്പ് അവരുടെ കൺട്രോളിംഗ് ഓഫീസർക്കും സമർപ്പിക്കേണ്ടതാണ്.

Posted on - Friday 7th of March 2014 11:15:05 PM

കേരള മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ, ബി.ഡി. എസ് കോഴ്സുകൾക്കും പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പരീക്ഷവഴിയാണ് പ്രവേശനം നടത്തുക. ആർക്കിടെക്ചർ ഒഴികെയുളള എൻജിനിയറിംഗ് കോഴ്സുകൾക്ക് ഏപ്രിൽ 21 നും 22 നും മെഡിക്കൽ, അഗ്രികൾച്ചറൽ, വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾക്ക് ഏപ്രിൽ 23 നും 24 നും പരീക്ഷ നടക്കും. രാവിലെ 10 മുതൽ 12.30 വരെയായിരിക്കും പരീക്ഷ. കേരളത്തിലും ഡൽഹി, മുംബയ്, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. റാഞ്ചി , ഷില്ലോംഗ് എന്നിവിടങ്ങളിൽ എൻജിനിയറിംഗ് പരീക്ഷാ കേന്ദ്രമുണ്ടാകും. കേരളത്തിൽ കട്ടപ്പനയിലും ഈ വർഷം മുതൽ എൻജിനിയറിംഗ് , മെഡിക്കൽ പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. ആർക്കിടെക്ചറിന് പ്രവേശനപരീക്ഷയില്ല. നാറ്റാ പരീക്ഷയുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബി. ആർക് പ്രവേശനം നടക്കുക. ജനുവരി​ 11 മുതൽ ഫെബ്രുവരി 4വരെയുളള തീയതികളിൽ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധരേഖകളും ഫെബ്രുവരി 5 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ എത്തിക്കണം. അപേക്ഷാ സമർപ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാർഡുകൾ കേരളത്തിനകത്തും പുറത്തുമുളള 170 ഓളം പോസ്​റ്റ് ഓഫീസുകൾ വഴി ഇന്നുമുതൽ വിതരണം ചെയ്യും.

Posted on - Thursday 9th of January 2014 11:28:04 PM

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തുന്ന എം.ടെക് (കോസ്​റ്റൽ സോൺ മാനേജ്‌മെന്‍റ്) കോഴ്‌സിലേക്കുള്ള പ്രവേശനം ഡി​സം. 31 വരെ നീട്ടി. വിവരങ്ങൾക്ക് ഫോൺ: 0484-2701085.

Posted on - Tuesday 17th of December 2013 09:31:06 PM

സംസ്ഥാനത്ത് പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് പ്രവേശന പരീക്ഷ 2014 ഏപ്രില്‍ 21 മുതല്‍ 24 വരെ നടത്തും. എന്‍ജിനിയറിംഗിന്‍റെ ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ ഏപ്രില്‍ 21 നും കണക്ക് 22 നും നടക്കും. മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ ഏപ്രില്‍ 23 നും ബയോളജി പരീക്ഷ 24 നും നടക്കും.

Posted on - Saturday 7th of December 2013 11:45:59 PM

• ആ​രോ​ഗ്യ​ ​സ​ർ​വ​​​ക​​​ലാ​​​ശാ​ല​ ​തി​ങ്ക​​​ളാ​​​ഴ്ച​​​ ​ന​​​ട​​​ത്താ​​​നി​​​രു​ന്ന​ ​എ​ല്ലാ​ ​തി​യ​റി​ ​പ​രീ​​​ക്ഷ​​​ക​ളും​ ​ചൊ​വ്വാ​​​ഴ്ച​​​യി​​​ലേ​ക്ക് ​മാ​​​റ്റി.​ ​പ്രാ​ക്ടി​​​ക്ക​ൽ​ ​പ​രീ​​​ക്ഷ​ക്ക് ​മാ​​​റ്റ​​​മി​ല്ല • കൊ​ച്ചി​ ​ശാ​സ്​​ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​തി​ങ്ക​ളാ​ഴ്ച​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി.​ ​പു​തു​ക്കി​യ​ ​തീ​യ​തിപി​ന്നീ​ട് ​അ​റി​യി​ക്കും. • കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ നവം. 19​ ​ന് ​ന​ട​ത്താ​നി​രു​ന്ന,​ ​എം.​ഫി​ൽ,​​​ ​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ​എം.​ഫി​ൽ​ ​-​ ​പി.​എ​ച്ച്.​ഡി,​ ​ഡ​യ​റ​ക്ട് ​പി​എ​ച്ച്.​ഡി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 20​ ​-​ ​ലേ​ക്ക് മാ​റ്റി.​ ​ പ​രീ​ക്ഷാ​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല. • എം.ജി​ തി​ങ്കളാഴ്‌ച ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ്രാ​ക്ടി​ക്ക​ൽ,​ ​പ്രോ​ജ​ക്‌​ട് ​മൂ​ല്യ​നി​ർ​ണ​യം,​ ​വൈ​വാ​ ​വോ​സി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​​​റ്റി​വ​ച്ചു.​ ​മാ​​​റ്റി​യ ​തി​യ​റി​ ​പ​രീ​ക്ഷ​ക​ൾ​ 23​ന് ​ന​ട​ത്തും.​ ​പ്രാ​ക്ടി​ക്ക​ൽ,​ ​പ്രോ​ജ​ക്ട് ​മൂ​ല്യ​നി​ർ​ണ​യം,​ ​വൈ​വാ​ ​വോ​സി​ ​എ​ന്നി​വ​യു​ടെ​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും. • കണ്ണൂർ യൂണി​വേഴ്സി​റ്റി​ നവം. 18​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​താ​ഴെ​ ​പ​റ​യു​ന്ന​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​(1​)​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി.​ബി.​എ​/​ബി.​ബി.​എ​-​ടി.​ടി.​എം​/​ബി.​ബി.​എം​/​ബി.​സി.​എ​ ​ഡി​ഗ്രി​ ​(​സ​പ്ലി​മെ​ന്‍റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്‍റ് ​-​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സം​ ​ഉ​ൾ​പ്പെ​ടെ​)​ -27. (2​)​ ​മൂ​ന്നാം​ ​സെ​മ​സ്​റ്റ​ർ​ ​ബി.​ടെ​ക് ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്‍റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ​-​ ​പാ​ർ​ട്ട്-​ടൈം​ ​ഉ​ൾ​പ്പെ​ടെ​)​ - 26. (3​)​ ​IIഎം.​ബി.​ബി.​എ​സ് ​ഡി​ഗ്രി​ ​(​സ​പ്ലി​മെ​ന്‍റ​റി​)​ - 26. പ​രീ​ക്ഷ​ക​ളു​ടെ​ ​സ​മ​യ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല. • കേരള സർവകലാശാല തി​ങ്കളാഴ്ച നടത്താനി​രുന്ന എല്ലാ പരീക്ഷകളും മാറ്റി​

Posted on - Saturday 16th of November 2013 11:46:07 PM

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവം. 13 ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നടത്തും. നിലവില്‍ എം.ടെകിന് പ്രവേശനം നേടിയിട്ടില്ലാത്ത മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ആട്ടോമൊബൈല്‍, ഇന്‍ഡസ്ട്രിയല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ www.dtekerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

Posted on - Friday 8th of November 2013 11:28:05 PM

Calicut and Sanskrit universities have postponed all examinations which were scheduled for today. New dates for the examinations will be announced later.

Posted on - Monday 28th of October 2013 08:27:26 AM

ബാലുശ്ശേരി, തൃത്താല, ചേലക്കര, കാട്ടാക്കട, തലശ്ശേരി എന്നി​വി​ടങ്ങളിൽ മൂന്ന് കോഴ്‌സുകളോടുകൂടി ഈ അദ്ധ്യയന വർഷം സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. സ്ഥിര നിയമനത്തിനായി അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടുന്നതുവരെ ഗസ്​റ്റ് അധ്യാപകരെ ഉപയോഗിച്ച് കോഴ്‌സുകൾ നടത്തണം. കോളേജുകളിൽ ആരംഭിക്കേണ്ട കോഴ്‌സുകൾ നിശ്ചയിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ സമർപ്പിക്കണം. കോളേജുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

Posted on - Tuesday 15th of October 2013 08:09:31 PM

2013ലെ മാസ്​റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ താത്കാലിക കാറ്റഗറി ലിസ്​റ്റ് പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee-kerala.org) പ്രസിദ്ധീകരിച്ചു. പരാതി ഉള്ളവർ ഒക്ടോബർ 17 നു വൈകിട്ട് 5 ന് മുമ്പ് പ്രവേശന പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ രേഖാമൂലം അറിയിക്കണം.

Posted on - Friday 11th of October 2013 11:15:23 PM

2013-14 അദ്ധ്യയന വർഷത്തെ ആയുർവേദ എം.ഡി. കോഴ്‌സിന്‍റെ പ്രവേശന ഇന്‍റർവ്യൂ ഒക്‌ടോബർ 23 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആയുർവേദ കോളേജിന് എതിർവശം സ്ഥിതി ചെയ്യുന്ന ആരോഗ്യഭവനിലുളള ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്നു. യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും മെമ്മോ അയയ്‌ക്കും. മെമ്മോ ലഭിച്ചി​ല്ലെങ്കി​ലും ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. അർഹരായവരുടെ ലിസ്​റ്റ് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈ​റ്റായ www.ayurveda.kerala.gov.in ൽ പ്രസിദ്ധികരിക്കും.

Posted on - Monday 7th of October 2013 11:45:22 PM
Register Here  To get updates
Free Hit Counter