കേരളത്തിലെ 4 ഗവൺമെന്റ് ലാ കോളേജുകളിലേയും 13 സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലേയും 2013-14 വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് ഒക്ടോബർ 10ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്നവെബ് സൈറ്റിൽ നിന്നും കീ നമ്പർ ഡൗൺലോഡ് ചെയ്ത ശേഷം ഇന്ന് രാവിലെ 11 മുതൽ 8ന് വൈകിട്ട് 4 വരെ ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 11, 15, 17, 18 എന്നീ തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരുകളായ 0471 2339101, 102, 103, 104 എന്നിവയിൽ ബന്ധപ്പെടണം.
ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee-kerala.org ൽ പ്രസിദ്ധീകരിച്ചു. പരാതി ഉള്ളവർ ഒക്ടോബർ 5ന് വൈകിട്ട് 5ന് മുൻപ് പ്രവേശന കമ്മിഷണറുടെ ഓഫീസിൽ രേഖാമൂലം നൽകണം.
ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് ഒക്ടോബർ 1 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസും ബന്ധപ്പെട്ട കോളേജുകളുടെയും കോഴ്സുകളുടെയും വിശദാംശങ്ങൾ www.lbskerala.com, www.lbscentre.org എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ടത് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർക്കാണ്. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ രേഖപ്പെടുത്തിയതിനുശേഷം ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിൽ ഒക്ടോബർ ഒന്നു വരെ ഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗം 250 രൂപയും ആണ്. ബാങ്കിൽ നിന്നും ലഭിക്കുന്ന അപേക്ഷാ നമ്പരും, ചെല്ലാൻ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് ഒക്ടോബർ 3 വരെ ഒാൺ ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് ഈ അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം ഒക്ടോബർ 4-ാം തീയതി 5 മണിക്കകം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം. വിശദവിവരങ്ങൾ www.lbskerala.com, www.lbscentre.org എന്നീ വെബ് സൈറ്റുകളിലും 0471-2560361, 62, 63, 64, 65 എന്നീ നമ്പരുകളിലും ലഭിക്കുന്നതാണ്.
സർക്കാർ മെഡിക്കൽ ഡെന്റൽ കോളേജുകളിലെ 2013 ലെ എം.ബി.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിൽ അവസാന കേന്ദ്രീകൃത അലോട്ട്മന്റ് നടപടിക്രമങ്ങൾ സെപ്റ്റംബർ 25ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനും 25ന് വൈകിട്ട് 5മണി വരെwww.cee-kerala.gov.in ൽ സൗകര്യമുണ്ടായിരിക്കും. ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 26ന് വൈകിട്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഇപ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ ഫീസ് 27, 28 തീയതികളിൽ എസ്.ബി.ടിയുടെ ശാഖകളിലൊന്നിൽ ഒടുക്കണം. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്, ഡാറ്റാ ഷീറ്റ് എന്നിവയും ആവശ്യമുള്ള രേഖകളുടെ അസലും സഹിതം 27, 28 തീയതികളിൽ കോളേജുകളിലെത്തി അഡ്മിഷൻ നേടണം. 28ന് വൈകിട്ട്5.30 ന് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ നോൺജോയിനിംഗ് റിപ്പോർട്ട് ഓൺലൈനായി രേഖപ്പെടുത്തി അതിന്റെ പ്രിന്റൗട്ട് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് ഫാക്സ് മുഖേന അയയ്ക്കണം. പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന ഈ അലോട്ട്മെന്റ് സർക്കാർ മെഡിക്കൽ ഡെന്റൽ കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് ആയിരിക്കും. അതിനാൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതത് കോളേജുകളിൽ നിർബന്ധമായും പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 0471 2339101, 2339102, 2339103, 2339104 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. • പി.ജി.അലോട്ട്മെന്റ് 2013ലെ പി.ജി.സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അവസാനഘട്ട അലോട്ട്മെന്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ സെപ്റ്റംബർ 28 ന് രാവിലെ 11 മുതൽ ജനറൽ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവർക്ക് വേണ്ടി നടത്തും. പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. കൗൺസിലിംഗിൽ പങ്കെടുക്കാൻ www.dme.kerala.gov.in. എന്ന വെബ്സൈറ്റിൽ നിന്നും ഓപ്ഷൻ ഫാറത്തിന്റെ നിർദ്ദിഷ്ട രൂപം ഡൗൺലോഡ് ചെയ്ത് എടുക്കണം. മുൻ അലോട്ട്മെന്റുകളിൽ പങ്കെടുക്കാത്ത അപേക്ഷകർക്കും അവസാന ഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കാം. അപേക്ഷകർ നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖേനയോ കൗൺസിലിംഗിൽ ഹാജരാകാം. കഴിഞ്ഞ കൗൺസിലിംഗുകളിൽ പങ്കെടുത്ത് അഡ്മിഷൻ നേടിയവർ ഈ കൗൺസിലിംഗിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അഡ്മിഷൻ നേടിയ കോളേജിൽ സമർപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ വിശദവിവരങ്ങൾ കോളേജ് അധികാരികളിൽ നിന്നും ഹാജരാക്കണം (പൊസെഷൻ സർട്ടിഫിക്കറ്റ്). കൗൺസിലിംഗിൽ സെലക്ഷൻ നേടുന്ന അപേക്ഷകർ 30ന് അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. വെബ് സൈറ്റ്: www.dme.kerala.gov.in.
ഡി.ഫാം, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരിൽ രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്റ്റംബർ 14 വരെ ഫെഡറൽ ബാങ്ക് ശാഖകളിൽ ഫീസ് ഒടുക്കാം. ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റുകളിലൂടെ ഫീസ് ഒടുക്കിയവർ സെപ്റ്റംബർ 23 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ 04712560360, 361, 362, 363, 364, 365 എന്നീ നമ്പറുകളിൽ ലഭിക്കും.
2013-ലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് നിലവിലുള്ള ഓപ്ഷനുകളുടെ അടിസ്ഥാനത്തി സെപ്റ്റംബർ 13ന് വൈകിട്ട് 5 ന് പ്രസിദ്ധീകരിക്കും. ഈ അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി ഫീസ് സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള ബാങ്ക് പ്രവൃത്തി ദിനങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിന്റെ തിരഞ്ഞെടുത്ത ശാഖകളിലൊന്നിൽ ഒടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്, ഡാറ്റാ ഷീറ്റ് എന്നിവയും ആവശ്യമായ രേഖകളുടെ അസലും സഹിതം സെപ്റ്റംബർ 19, 20 തീയതികളിൽ അതത് കോളേജ് പ്രിൻസിപ്പലിനു മുമ്പാകെ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. 20ന് വൈകിട്ട് 5.30ന് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ നോൺ ജോയിനിംഗ് റിപ്പോർട്ട് ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം അതിന്റെ പ്രിന്റൗട്ട് ഈ ഓഫീസിലേക്ക് ഫാക്സ് മുഖാന്തരം അയച്ചുതരേണ്ടതാണ്. നിർദ്ദിഷ്ട തീയതികളിൽ കോളേജുകളിൽ ഹാജരായി അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനും റദ്ദാക്കുന്നതാണ്. അവരെ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കുന്നതല്ല. പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന ഈ അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലേക്കും സർക്കാർ നിയന്ത്രിത സഹകരണ മെഡിക്കൽ/ഡെന്റൽ കോളേജുകളിലേക്കുമുള്ള അവസാനഘട്ട അലോട്ട്മെന്റ് ആയിരിക്കും. ആയതിനാൽ പ്രസ്തുത കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതത് കോളേജുകളിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം പ്രോസ്പെക്ടസ് 12.2.4 (സി) പ്രകാരമുള്ള പിഴ സർക്കാരിന് ഒടുക്കാൻ ബാധ്യസ്ഥരായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2339101,102, 103, 104 എന്നിവയിൽ ബന്ധപ്പെടാം.