Top News Icon
EDUCATIONAL / SANSKRIT

സർവകലാശാലയുടെ എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ - പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി (ആയുർവേദ) എന്നിവയുടെ അഡ്മിഷൻ മെമ്മോ വെബ്സൈറ്റിൽ (www.ssuc.ac.in, www.ssusonline.org) ലഭി​ക്കും.

Posted on - Saturday 30th of November 2013 10:56:48 PM

സർവകലാശാല 2013 നവംബർ 20 ന് നടത്തിയ എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് ലിസ്​റ്റും മാർക്കും വെബ്സൈറ്റിൽ (www.ssus.ac.in) ലഭ്യമാണ്. അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. ഡയറക്‌ട് പിഎച്ച്.ഡിയുടെ പ്രവേശന പരീക്ഷാഫലം ഡിസംബർ ആദ്യവാരം പ്രസിദ്ധീകരിക്കും.

Posted on - Thursday 28th of November 2013 11:28:12 PM

എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി, ഡയറക്‌ട് പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.ssus.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. • അദ്ധ്യാപക ഒഴിവ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്​റ്റന്‍റ് പ്രൊഫസർ തസ്‌തികകളിലേക്ക് സ്ഥിര നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. www.ssus.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം. അപേക്ഷ ഡിസംബർ 12ന് മുമ്പായി രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഒഫ് സാൻസ് ക്രിറ്റ്, കാലടി പി.ഒ., എറണാകുളം-683 574 എന്ന വിലാസത്തിൽ ലഭിക്കണം.

Posted on - Friday 15th of November 2013 09:55:31 PM

എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം ഫിൽ-പിഎച്ച്.ഡി, ഡയറക്‌ട് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ഈ മാസം 11 വരെയും അപേക്ഷകളുടെ കോപ്പി 15 വരെയും സമർപ്പിക്കാമെന്ന് രജിസ്ട്രാർ അറിയിച്ചു. അപേക്ഷകർ 16ന് മുമ്പ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

Posted on - Thursday 31st of October 2013 10:57:56 PM

ഒക്ടോബർ 29ന് ആരംഭിക്കാനിരുന്ന ഫസ്​റ്റ് സെമസ്​റ്റർ പി.ജി. ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസലേഷൻ പരീക്ഷ 31 ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Posted on - Friday 25th of October 2013 11:43:33 PM

സർവകലാശാലയുടെ കൊയിലാണ്ടി സെന്‍റർ ഒക്ടോബർ 23 ന് നടത്താനിരുന്ന ഖക്കാനിഗരി പരീക്ഷയും ഒക്ടോബർ 21ലെ ടെസ്​റ്റ് മെഷർമെന്‍റ് ആൻഡ് ഇവാല്യുവേഷൻ ഇൻഫിസിക്കൽ എജ്യുക്കേഷൻ പരീക്ഷയും ഒക്ടോബർ 25 ലേക്ക് മാറ്റി. ഒക്ടോബർ 29 ന് നടക്കേണ്ട ഗാന്ധിയൻ ഫിലോസഫി, കാലടി സെന്‍ററിലെ കണ്ടംപററി എപ്പിസ്​റ്റോമോളജിക്കൽ ഇഷ്യൂസ് എന്നീ പരീക്ഷകൾ 31ന് നടക്കും. കാലടി സെന്‍ററിൽ ഒക്ടോബർ 23ന് നടത്തേണ്ട പെർഫോമൻസ് ട്രഡീഷൻ ഒഫ് കേരള 29ലേക്കു മാറ്റി. കാലടി സെന്‍ററിൽ ഒക്ടോബർ 21ലെ എം.എ തീയേറ്റർ (ഇലക്ടീവ്) ട്രഡീഷൻസ് ഒഫ് പെർഫോമൻസ് പരീക്ഷ 29ന് രാവിലെ 10 മുതൽ 1 മണിവരെ നടക്കും. 25ലെ ഫസ്​റ്റ് സെമസ്​റ്റർ എം.എ ഹിന്ദി (ഇലക്‌ടീവ്) പരീക്ഷകൾക്കും മാറ്റമുണ്ട്. തിരുവനന്തപുരം, ഏറ്റുമാനൂർ, തിരൂർ, പയ്യന്നൂർ സെന്‍ററുകളിൽ നടത്താനിരുന്ന ഒഫീഷ്യൽ ട്രാൻസ് ലേഷൻ ഫോം ആൻഡ് സ്ട്രക്ചർ, തൃശൂർ, പന്മന സെന്‍ററുകളിൽ നടത്താനിരുന്ന പരിസ്ഥിതിക് പഥ്, കാലടി സെന്‍ററിൽ നടത്താനിരുന്ന പ്രഗതിശീൽ കവിത എന്നീ പരീക്ഷകൾ ഒക്ടോബർ 26ന് രാവിലെ 10 മുതൽ നടക്കും.

Posted on - Monday 21st of October 2013 11:11:40 PM

എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി കോഴ്സുകളിലേക്ക് ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം. കോഴ്സും സീറ്റുകളുടെ എണ്ണവും: എം.ഫിൽ: കമ്പാരറ്റീവ് ലിറ്ററേച്ചർ (5), മാനുസ്ക്രി‌പ്‌റ്റോളജി (5), മ്യൂസിക് (5), ജിയോഗ്രാഫി (5), ഇംഗ്ലീഷ് (10), സോഷ്യോളജി (5), ട്രാൻസലേഷൻ സ്​റ്റഡീസ് (5), ഉർദു (4) സൈക്കോളജി (5) ജെൻഡർ സ്​റ്റഡീസ് (2). ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി: സംസ്കൃത വ്യാകരണം (10), മലയാളം (10), ഹിന്ദി (10), ഫിലോസഫി (10), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (5), ഹിസ്​റ്ററി (10), സംസ്കൃത ന്യായം (7), സംസ്കൃത വേദാന്തം (10). ഡയറക്ട് പിഎച്ച്.ഡി : മലയാളം (5), ഹിന്ദി (8), ആയൂർവേദം (3), ഫിസിക്കൽ എഡ്യൂക്കേഷൻ (1), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (4) കമ്പാരറ്റീവ് ലിറ്ററേച്ചർ (1), ഡാൻസ് (2), തീയേറ്റർ (2), മ്യൂസിക് (1), സോഷ്യൽവർക്ക് (2), സോഷ്യോളജി (3), സംസ്കൃത വേദാന്തം (20), ഉർദു (2). പ്രവേശന പരീക്ഷ നവംബർ 19 ന് കാലടിയിലെ സർവകലാശാലാ ആസ്ഥാനത്ത് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in, www.ssusonline.org.

Posted on - Friday 18th of October 2013 11:15:35 PM

സർവകലാശാല ഒക്‌ടോബർ 17ന് നടത്താനിരുന്ന പരീക്ഷ 30 ലേക്ക് മാറ്റി. സമയക്രമത്തിന് മാറ്റമില്ല. മറ്റു പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കും. • വാക്ക്-ഇൻ-ഇന്‍റർവ്യൂ സർവകലാശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പമ്പ് ഓപ്പറേറ്റർ-കം-പ്ലംബിംഗ് അസിസ്​റ്റന്‍റിനെ നിയമിക്കുന്നതിനായുള്ള വാക്ക്-ഇൻ-ഇന്‍റർവ്യൂ ഒക്‌ടോബർ 26 ന് രാവിലെ 10.30 ന് കാലടിയിലെ ആസ്ഥാനത്ത് നടത്തും.

Posted on - Friday 11th of October 2013 10:11:45 PM

എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി, ഡയറക്ട് പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കീഴിലുള്ള കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ഉർദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക. പ്രോഗ്രാമുകളും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു.  എം.ഫിൽ: കമ്പാരറ്റീവ് ലിറ്ററേച്ചർ (5), മാനുസ്ക്രിപ്‌റ്റോളജി (5), മ്യൂസിക് (5), ജിയോഗ്രാഫി (5), ഇംഗ്ലീഷ് (10), സോഷ്യോളജി (5), ട്രാൻസ്‌ലേഷൻ സ്​റ്റഡീസ് (5), ഉർദു (4), സൈക്കോളജി (5), ജെൻഡർ സ്​റ്റഡീസ് (2).  ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി: സംസ്കൃത വ്യാകരണം (10), മലയാളം (10), ഹിന്ദി (10), ഫിലോസഫി (10), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (5), ഹിസ്​റ്ററി (10), സംസ്കൃത ന്യായം (7), സംസ്കൃത വേദാന്തം (10).  ഡയറക്‌റ്റ് പി.എച്ച്.ഡി: മലയാളം (5), ഹിന്ദി (8), ആയുർവേദം (3), ഫിസിക്കൽ എഡ്യുക്കേഷൻ (1), സംസ്കൃത സാഹിത്യം (10), സംസ്കൃതം ജനറൽ സ്​റ്റഡീസ് (4), കമ്പാരറ്റീവ് ലിറ്ററേച്ചർ (1), ഡാൻസ് (2), തിയേറ്റർ (2), മ്യൂസിക് (1), സോഷ്യൽ വർക്ക് (2), സോഷ്യോളജി (3), സംസ്കൃത വേദാന്തം (20), ഉർദു (2). നിർദ്ദിഷ്ട വിഷയത്തിൽ ബി പ്ലസ് ഗ്രേഡ്/55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് ഓൺലൈനായി എം.ഫിൽ, ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് യു.ജി.സി നിയമാനുസൃതമുള്ള 5 ശതമാനം മാർക്കിളവ് ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, കമ്പാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിങ്ക്വിസ്​റ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ട്രാൻസ്‌ലേഷൻ സ്​റ്റഡീസിലും, ജെൻഡർ സ്​റ്റഡീസ്, വിമൻ സ്​റ്റഡീസ്, ലാംഗ്വേജസ്, സോഷ്യൽ സയൻസസ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ജെൻഡർ സ്​റ്റഡീസിലുമുള്ള എം.ഫിൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം. അഡ്മിഷൻ കഴിഞ്ഞ് മൂന്ന് മാസത്തിനകം ഇവർ മാർക്ക് ലിസ്​റ്റ് ഹാജരാക്കണം. നവംബർ 11ന് കാലടിയിലെ മുഖ്യകേന്ദ്രത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടേയും ഇന്‍റർവ്യൂവിന്‍റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.ജി.സി.-ജെ.ആർ.എഫ് ലഭിച്ചവർ, ചുരുങ്ങിയത് രണ്ട് പ്രസിദ്ധീകൃത കൃതികളുള്ള യൂണിവേഴ്സിറ്റികളിലേയും, സർക്കാർ കോളേജുകളിലേയും എയ്ഡഡ് കോളേജുകളിലേയും അദ്ധ്യാപകർ എന്നിവരെ എം.ഫിലിനും ഇന്‍റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്.ഡിയ്‌ക്കുള്ള പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.ജി.സി. നെറ്റ്, സ്ലെറ്റ് എന്നിവ പാസ്സായവർ പ്രവേശന പരീക്ഷ എഴുതണം. ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക് പട്ടികയനുസരിച്ചായിരിക്കും അഡ്മിഷൻ നൽകുക. ബി.പ്ലസ് ഗ്രേഡോടെ (55 ശതമാനം മാർക്ക്) എം.ഫിൽ പാസ്സായവർക്ക് ഡയറക്‌ട് പി.എച്ച്.ഡിക്ക് അപേക്ഷിക്കാം. ആയുർവേദത്തിൽ നേരിട്ട് പി.എച്ച്.ഡിയ്‌ക്ക് ചേരുന്നവർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സി.സി.ഐ.എം അംഗീകാരത്തോടെ ആയുർവേദത്തിൽ മാസ്​റ്റർ ബിരുദം നേടിയിരിക്കണം. യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റുകളായ www.ssus.ac.in, www.ssusonline.org എന്നിവയിലൂടെ ഈ മാസം 31 വരെ അപേക്ഷിക്കാം. ഓൺലൈനായി രജിസ്​റ്റർ ചെയ്ത അപേക്ഷയുടെ കോപ്പി, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 150 രൂപ ഫീസടച്ച യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിലടച്ച യൂണിവേഴ്സിറ്റി ചലാൻ/ഡിമാൻഡ് ഡ്രാഫ്ര്ര് സഹിതം നവംബർ അഞ്ചിനുള്ളിൽ പി.എസ്, വൈസ് ചാൻസലർ ഇൻ ചാർജ് ഒഫ് ഡിപ്പാർട്ടുമെന്‍റ് സിസ്​റ്റം, സംസ്കൃത സർവകലാശാല, കാലടി, എറണാകുളം-683574 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ: സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്​റ്റുകളുടെ കോപ്പി, സാക്ഷ്യപ്പെടുത്തിയ ഡിഗ്രി, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ കോപ്പി, ജോലിയിലുള്ളവരാണെങ്കിൽ തൊഴിലുടമയുടെ സമ്മതപത്രം, കേരളത്തിനു പുറത്തു നിന്ന് യോഗ്യതാ പരീക്ഷ പാസായവരാണെങ്കിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, 150 രൂപയുടെ ഡിമാൻഡ് ഡ്രാഫ്‌റ്റ്/യൂണിവേഴ്സിറ്റി ചലാൻ റസീപ്‌റ്റ്, സംവരണം ആവശ്യമുള്ളവരാണെങ്കിൽ കമ്മ്യൂണിറ്റി - കാസ്​റ്റ് സർട്ടിഫിക്കറ്റ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Posted on - Friday 4th of October 2013 11:02:01 PM

ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ചിന്‍റെ സാമ്പത്തിക സഹായത്തോടെ സർവകലാശാലയിലെ സോഷ്യോളജി വിഭാഗം നടത്തുന്ന റിസർച്ച് പ്രോജക്‌ടിൽ റിസർച്ച് അസിസ്​റ്റന്‍റിന്‍റെ ഒഴിവുണ്ട്. യോഗ്യത: 60 ശതമാനം മാർക്കോടെ എം.എ സോഷ്യോളജി/ആന്ത്രപ്പോളജി/എം.എസ്.ഡബ്ലിയു. ആഗസ്​റ്റ് 6വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ sociology.ssus@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക. ഫോൺ: 9961352126.

Posted on - Tuesday 30th of July 2013 11:29:03 PM
Register Here  To get updates
Free Hit Counter