Top News Icon
EDUCATIONAL / SCHOOLS

2014 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക് പ്രൈവ​റ്റ് വിഭാഗത്തിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് 300 രൂപ സൂപ്പർഫൈനോടുകൂടി ജനു. 20 മുതൽ 24 വരെ പരീക്ഷാഫീസ് അടയ്‌ക്കാം. ഓരോ റവന്യൂ ജില്ലയിലും ഒരു പരീക്ഷാകേന്ദ്രത്തിൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ ജില്ല, സെന്‍ററിന്‍റെ പേര് ക്രമത്തിൽ. തിരുവനന്തപുരം - എസ്.എം.വി.മോഡൽ എച്ച്.എസ്.എസ്. തിരുവനന്തപുരം, കൊല്ലം - ഗവൺമെന്‍റ് മോഡൽ വി.എച്ച്.എസ്.ഫോർ ബോയ്‌സ്, പത്തനംതിട്ട - ഗവൺമെന്‍റ് എച്ച്.എസ്.&വി.എച്ച്.എസ്. ആലപ്പുഴ - ഗവ.മുഹമ്മദൻസ് എച്ച്.എസ്.എസ്., കോട്ടയം - ഗവ.മോഡൽ എച്ച്.എസ്.എസ്., ഇടുക്കി - ഗവ.വി.എച്ച്.എസ്.എസ്. തൊടുപുഴ, എറണാകുളം - എസ്.ആർ.വി.ഗവൺമെന്‍റ് മോഡൽ വി.എച്ച്.എസ്.എസ്., തൃശൂർ - ഗവ.മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്‌സ്, പാലക്കാട് - ഗവ.എച്ച്.എസ്.എസ്. ബിഗ് ബസാർ പാലക്കാട്, മലപ്പുറം - ഗവ.എച്ച്.എസ്.എസ്.ഫോർ ബോയ്‌സ്, കോഴിക്കോട് - ഗണപത് എച്ച്.എസ്.എസ്.ഫോർ ബോയ്‌സ് ചാലപ്പുറം, വയനാട് - ഗവ.വി.എച്ച്.എസ്.എസ്. കൽപ്പ​റ്റ, കണ്ണൂർ - ഗവ.വി.എച്ച്.എസ്.എസ്., കാസർഗോഡ് - ഗവ.എച്ച്.എസ്.എസ്. ലക്ഷദ്വീപിലെ പരീക്ഷാർത്ഥികൾക്ക് സൂപ്പർഫൈനോടുകൂടിയ പരീക്ഷാഫീസ് അതത് ദ്വീപിലെ പരീക്ഷാകേന്ദ്രത്തിൽ സമർപ്പിക്കാം.

Posted on - Friday 17th of January 2014 11:46:30 PM

ഒന്നും രണ്ടും വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗിക വെബ്‌സൈ​റ്റായ www.vhsexaminationkerala.gov.in ൽ അതത് സ്‌കൂൾ അധികൃതർ 31-നകം അപ്‌ലോഡ് ചെയ്യണം.

Posted on - Saturday 21st of December 2013 10:19:06 PM

കേരള സ്​റ്റേ​റ്റ് ഓപ്പൺ സ്‌കൂൾ മുഖാന്തിരം ഹയർ സെക്കണ്ടറി 2013-15 ബാച്ചിലേക്ക് പ്രൈവ​റ്റ് രജിസ്‌ട്രേഷൻ നേടിയ വിദ്യാർത്ഥികളുടെ ട്രയൽ അലോട്ട്‌മെന്‍റ് പൂർത്തിയായി. വിദ്യാർത്ഥികൾ അവരവരുടെ യൂസർ നെയിം, പാസ്‌വേഡ്, എന്നിവ ഉപയോഗിച്ച് സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവ പരിശോധിക്കണം. മാ​റ്റം ആവശ്യമുളളവർ ഓപ്പൺ സ്‌കൂൾ സൈ​റ്റായ www.ksosonline.in ൽ നൽകിയിട്ടുളള അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഡിസംബർ 11 നകം ഓപ്പൺ സ്‌കൂൾ സംസ്ഥാന ഓഫീസിലേക്കോ ജില്ലാ ഓഫീസിലേക്കോ ഇ-മെയിൽ (openschoolhelp@gmail.com) മുഖാന്തിരമോ നേരിട്ടോ എത്തിക്കണം. വിദ്യാർത്ഥികളുടെ മെമ്മോ കാർഡ് ഡിസംബർ 13 മുതൽ ഓപ്പൺ സ്‌കൂൾ സൈ​റ്റിൽ നിന്നും അവരുടെ യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് പ്രിന്‍റൗട്ട് എടുക്കേണ്ടതും മെമ്മോ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാകേന്ദ്രം പ്രിൻസിപ്പാൾ/ കോർഡിനേ​റ്റിംഗ് ടീച്ചർ മുൻപാകെ ഹാജരാക്കി മേലൊപ്പ് രേഖപ്പെടുത്തി ഹയർ സെക്കണ്ടറി നോട്ടിഫിക്കേഷൻ പ്രകാരമുളള പരീക്ഷ ഫീസ് ഡിസംബർ 25 നകം ഒടുക്കേണ്ടതുമാണ്. വിദ്യാർത്ഥികളുടെ ഓറിയന്‍റേഷൻ ക്ലാസ് 2014 ജനുവരി അഞ്ച്, 14 തീയതികളിൽ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. 2012-14 ബാച്ച് വർഷ ഓറിയന്‍റേഷൻ ക്ലാസുകൾ ഡിസംബർ 14, 22 തീയതികളിൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഓറിയന്‍റേഷൻ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണമെന്നും സ്​റ്റേ​റ്റ് കോർഡിനേ​റ്റർ അറിയിച്ചു.

Posted on - Monday 9th of December 2013 09:59:05 PM

സെപ്​റ്റംബറിൽ നടന്ന ഒന്നാം വർഷ ഹയർസെക്കണ്ടറി ഇംപ്രൂവ്‌മെന്‍റ് / സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈ​റ്റുകളിൽ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും ഫീസ് സഹിതം മാർച്ചിലെ പരീക്ഷക്ക് രജിസ്​റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പാളിന് ഡിസംബർ 16നകം നിശ്ചിത ഫോറങ്ങളിൽ അപേക്ഷിക്കണം. പുനർമൂല്യനിർണയം പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 100 രൂപയും ഉത്തരക്കടലാസിന്‍റെ പകർപ്പ് പേപ്പറൊന്നിന് 300 രൂപയുമാണ് ഫീസ്. അപേക്ഷാ ഫോറങ്ങൾ സ്‌കൂളുകളിലും ഹയർസെക്കണ്ടറി പോർട്ടലിലും ലഭിക്കും. അപേക്ഷകൾ ഹയർസെക്കണ്ടറി ഡയറക്ടറേ​റ്റിൽ നേരിട്ട് സ്വീകരിക്കില്ല. പ്രിൻസിപ്പാൾമാർ സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ പരീക്ഷാസെക്രട്ടറി ലഭ്യമാക്കുന്ന സോഫ്​റ്റ്‌വെയർ ഉപയോഗിച്ച് ഡിസംബർ 20നകം അപ് ലോഡ് ചെയ്യണം.

Posted on - Monday 2nd of December 2013 09:22:54 PM

സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ഇന്ന് (ശനി) പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡയറക്ടര്‍ കേശവേന്ദ്രകുമാർ അറിയിച്ചു.

Posted on - Friday 15th of November 2013 09:57:41 PM

സ്​റ്റേ​റ്റ് ലെവൽ നാഷണൽ ടാലന്‍റ് സെർച്ച് പരീക്ഷ, നാഷണൽ മെരി​റ്റ് കം മീൻസ് സ്‌കോളർഷിപ്പ് പരീക്ഷ എന്നിവ നടത്താൻ തീരുമാനിച്ചിട്ടുള്ളതിനാൽ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കും നവംബർ 16 ശനിയാഴ്ച അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Posted on - Wednesday 13th of November 2013 10:39:59 PM

ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

Posted on - Wednesday 30th of October 2013 11:25:55 PM

കഴക്കൂട്ടം സൈനിക സ്‌കൂളിലെ ആറ്, ഒൻപത് ക്ലാസ് പ്രവേശനത്തിന് ഡിസംബർ ഏഴു വരെ അപേക്ഷിക്കാം. യഥാക്രമം 100, 15 സീ​റ്റുകളുണ്ട്. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2003 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസ്സിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനും മദ്ധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരുമായിരിക്കണം. 2014 ജനുവരി 5-ന് പ്രവേശന പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾ www.sainikschooltvm.org എന്ന വെബ് സൈ​റ്റിലും 0471-2167590 എന്ന നമ്പറിലും ലഭിക്കും.

Posted on - Tuesday 15th of October 2013 08:07:10 PM

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ 2014 മാര്‍ച്ച് പത്തിന് തിങ്കളാഴ്ച ആരംഭിച്ച് മാര്‍ച്ച് 22ന് ശനിയാഴ്ച അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക്‌ശേഷം 1.45-ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഇല്ല. പരീക്ഷാഫീസ് പിഴ കൂടാതെ നവംബര്‍ നാല് മുതല്‍ 13 വരെയും .പിഴയോടുകൂടി നവംബര്‍ 15 മുതല്‍ 20 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. സമയവിവര പട്ടിക തീയതി, ദിവസം, സമയം, വിഷയം എന്നക്രമത്തില്‍ ഇനിപ്പറയുന്നു. 2014 മാര്‍ച്ച് പത്ത് തിങ്കള്‍ - ഉച്ചയ്ക്കുശേഷം 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട്- ഒന്ന്, 11 (ചൊവ്വ) - 1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 12 (ബുധന്‍) - 1.45 മുതല്‍ 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, 13 (വ്യാഴം) - 1.45 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളഡ്ജ്, 15 (ശനി) - 1.45 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്, 17 (തിങ്കള്‍) - 1.45 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം, 18 (ചൊവ്വ) - 1.45 മുതല്‍ 3.30 വരെ ഊര്‍ജ്ജതന്ത്രം, 19 (ബുധന്‍) - 1.45 മുതല്‍ 3.30 വരെ രസതന്ത്രം, 20 (വ്യാഴം) - 1.45 മുതല്‍ 3.30 വരെ ജീവശാസ്ത്രം, 22 (ശനി) - 1.45 മുതല്‍ 3.00 വരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

Posted on - Thursday 10th of October 2013 11:33:26 PM

സ്​റ്റേ​റ്റ് ഓപ്പൺ സ്‌കൂൾ മുഖാന്തിരം ഹയർസെക്കൻഡറി 2013-15 ബാച്ച് ഓപ്പൺ റഗുലർ രജിസ്‌ട്രേഷൻ ആവശ്യപ്പെട്ട വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായി ട്രയൽ അലോട്ട്‌മെന്‍റ് നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് യൂസർ നെയിം, പാസ്‌വേർഡ് ഇവ ഉപയോഗിച്ച് www.ksosonline.in എന്ന വെബ്‌സൈ​റ്റ് പരിശോധിച്ച് സെക്കന്‍റ് ലാംഗ്വേജ്, സബ്ജക്ട് കോമ്പിനേഷൻ, പരീക്ഷാകേന്ദ്രം എന്നിവയിൽ മാ​റ്റം വന്നിട്ടുണ്ടെങ്കിൽ അതത് ഓപ്പൺ സ്‌കൂൾ ജില്ലാ കേന്ദ്രങ്ങളിൽ അഞ്ചിന് മുൻപ് രേഖാമൂലം റിപ്പോർട്ട് ചെയ്യണം.

Posted on - Friday 4th of October 2013 11:30:56 PM
Register Here  To get updates
Free Hit Counter