Top News Icon
HARTHAL/STRIKE / HARTHAL

കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശ ചെയ്ത സംസ്ഥാനത്തെ 123 പരിസ്ഥിതിലോല വില്ലേജുകളിൽ മാറ്റം വരുത്തില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോട്ടയം ജില്ലയിലെ മീനച്ചിൽ, ഹൈറേഞ്ച് മേഖലകളി​ലും എസ്.എൻ.ഡി.പി യോഗം നാളെ (ബുധൻ) ഹർത്താൽ ആചരിക്കും. എൽ.ഡി.എഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഹർത്താലിന് ആഹ്വാനം ചെയ്​തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും ഹർത്താലുണ്ട്..

Posted on - Tuesday 28th of January 2014 09:25:40 PM

വാഗമൺ ടീ ഗാർഡനിൽ തൊഴിലാളികൾക്ക് ആനുകൂല്യത്തിന് പകരമായി തോട്ടം ഉടമ നൽകിയ ഭൂമിക്ക് കരം സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വാഗമൺ ടൗണിൽ ടൗൺ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്‌ച ഹർത്താൽ ആചരിക്കും. രാവിലെ 6മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

Posted on - Monday 20th of January 2014 11:08:22 PM

അടയ്‌ക്കാകൃഷി നിരോധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി യുടെ നേതൃത്വത്തിൽ ഇന്ന് (വെള്ളി​) രാവിലെ ആറു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു വരെ കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കും.

Posted on - Thursday 9th of January 2014 11:19:51 PM

ഇടുക്കി ജില്ലയിലെ പട്ടയമേളയ്‌ക്കെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി നാളെ (ശനി​) നടത്താനി​‌രുന്ന ഹർത്താൽ പിൻവലിച്ചു. പട്ടയമേള മാറ്റി​ വച്ച സാഹചര്യത്തി​ലാണി​ത്. ഹർത്താലിന് എൽ.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Posted on - Friday 27th of December 2013 09:25:48 PM

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച ബി.ജെ.പി ഹർത്താലി ന് ആഹ്വാനം ചെയ്തു. പയ്യന്നൂരിൽ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ല. കണ്ണൂർ സർവകലാശാല ഹർത്താൽ ദിനത്തിലെ പരീക്ഷകൾ മാറ്റി.

Posted on - Sunday 1st of December 2013 08:43:28 PM

കസ്​തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ന് (ശനി) വയനാട്ടിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താലിന് എൽ.ഡി.എഫ് ആഹ്വാനം ചെയ്​തു. വ്യാപാരി വ്യവസായി ഏകോപന സമിതി പിന്തുണ പ്രഖ്യാപിച്ചു. ശബരിമല തീർത്ഥാടകരെയും പാൽ, പത്രം, ആശുപത്രി എന്നിവയെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ ഇരുപത് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഇന്ന് (ശനി) ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Posted on - Friday 15th of November 2013 10:37:23 PM

കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്​ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സംസ്ഥാനവ്യാപകമായി ഹർത്താൽ നടത്താൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. പാൽ, പത്രം, ആശുപത്രി, വിവാഹം, ശബരിമല തീർത്ഥാടനം എന്നിവയെ ഒഴിവാക്കി.

Posted on - Friday 15th of November 2013 10:19:57 PM

ക​സ്തൂ​രി​ ​രം​ഗ​ൻ​ ​ റിപ്പോർട്ട്‌ അംഗീകരിച്ചതിന് എതിരെ ഇടുക്കി ജില്ലയിൽ ഇ​ന്ന് (ശനി) ​എ​ൽ.​ഡി.​എ​ഫ് ​ഹ​ർ​ത്താ​ൽ ആചരിക്കും.

Posted on - Friday 15th of November 2013 10:04:26 PM

ശ്രീലങ്കയിൽ നടക്കുന്ന കോമൺവെൽത്ത് ഉച്ചകോടി ഇന്ത്യ ബഹിഷ്​കരിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം തമി​ഴ് സംഘടനകൾ ഇന്ന് (നവം. 12) തമിഴ്നാട്ടിൽ ബന്ദി​ന് ആഹ്വാനം ചെയ്​തു. ട്രെയിനുകൾ തടയുമെന്നും അവർ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ബന്ത്.

Posted on - Monday 11th of November 2013 11:53:15 PM

A day - time hartal will be observed in Kozhikkod district on October 21, Monday, in protest against the decision to implement the Kasturi Rangan report on Western Ghats. The decision was taken in an all - party meeting convened in kozhikkod.

Posted on - Saturday 19th of October 2013 11:51:55 AM
Register Here  To get updates
Free Hit Counter