Top News Icon
HARTHAL/STRIKE / STRIKE

കൊച്ചി: പെട്രോൾ, ഡീസൽ, ഗ്യാസ് വില കുത്തനെ ഉയർത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ബുധനാഴ്ച (സെപ്‌റ്റംബർ 4) മോട്ടോർ വാഹനങ്ങൾ പണിമുടക്കും. മോട്ടോർ വാഹന തൊഴിലാളി സംഘടനകളുടെ സംയുക്ത ഐക്യവേദിയുടെ നേതൃത്വത്തി​ലാണ് സമരം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന പണിമുടക്കിൽ നിന്ന് പാൽ, ആംബുലൻസ്, പത്രം എന്നിവയെ ഒഴിവാക്കി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, യു.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, എസ്.ടി.യു, എ.ഐ.യു.ടി.യു.സി എന്നീ സംഘടനകൾ ഉൾപ്പെട്ടതാണ് ഐക്യവേദി​.

Posted on - Monday 2nd of September 2013 04:37:39 PM
Register Here  To get updates
Free Hit Counter