Top News Icon
HARTHAL/STRIKE / TRAVEL

ക്രിസ്‌മസ് അവധി​ക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിന് കൊങ്കൺ വഴി റെയിൽവെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. മുംബയ്-എറണാകുളം, മുംബയ്- തുടങ്ങിയ മേഖലകളിലേക്കാണ് സർവീസ് നടത്തുന്നത്. • മുബയ് - എറണാകുളം മുബയ് മുതൽ എറണാകുളം വരെ ഓടുന്ന പ്രത്യേക ട്രെയിൻ ഡിസംബർ 17 മുതൽ ജനുവരി 7 വരെ എല്ലാ ചെവ്വാഴ്ചയും 4.40 ന് മുബെയിൽ നിന്നും പുറപ്പെടും. ഇത് എറണാകുളത്ത് വ്യാഴാഴ്ചകളിൽ വൈകുന്നേരം 5.30 എത്തിച്ചേരും. എറണാകുളത്തുനിന്നും മുംബെയിലേക്ക് പുറപ്പെടുന്ന ട്രെയിൻ ഡിസംബർ 18 മുതൽ ജനുവരി 8 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 11.30 ന് എറണാകുളത്ത് നിന്നും പുറപ്പെട്ട് ട്രെയിൻ വെള്ളിയ്‌ഴ്ച രാത്രി 12.30 ന് മുബെയിൽ എത്തിച്ചേരും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, കു​റ്റിപ്പുറം, ഷൊർണൂർ, തൃശൂർ ആലുവ എന്നിവിടങ്ങളിൽ സ്​റ്റോപ്പ് ഉണ്ടാവും. • മുബയ് - തിരുനെൽവേലി മുബയ് മുതൽ തിരുനെൽവേലിവരെ പോകുന്ന പ്രത്യേക വണ്ടി ഡിസംബർ 21 മുതൽ ജനുവരി 4 വരെ എല്ലാ ശനിയാഴ്ചയും രാത്രി 12.20 ന് പുറപ്പെട്ട് ഞായറാഴ്ച പകൽ 11.15 ന് തിരുനെൽവേലിയിൽ എത്തിച്ചേരും. തിരുനെൽവേലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഡിസംബർ 22 മുതൽ ജനുവരി 5 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും പകൽ 1.30 ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 11.30 ന് മുബൈയിൽ എത്തിച്ചേരും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, കു​റ്റിപ്പുറം, ഷെർണ്ണൂർ, തൃശ്ശൂർ ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവനന്തപുരം, നെയ്യാ​റ്റിൻകര എന്നിവിടങ്ങളിൽ സ്​റ്റോപ്പുകൾ ഉണ്ടാകും.

Posted on - Wednesday 27th of November 2013 11:35:51 PM

കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് ആലുവയിലും, എറണാകുളം - കണ്ണൂർ ഇന്‍റർസിറ്റി എക്‌സ്‌പ്രസ് അങ്കമാലിയിലും നവം. 25 മുതൽ നിറുത്തുമെന്ന് കെ.പി. ധനപാലൻ എം.പി അറിയിച്ചു.

Posted on - Friday 8th of November 2013 11:30:30 PM

മൂന്ന് ട്രെയിനുകൾക്ക് നവമ്പർ 9 മുതൽ നാലുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇടപ്പള്ളിയിലും കളമശേരിയിലും സ്​റ്റോപ്പ് അനുവദിച്ചു. ഗുരുവായൂർ-പുനലൂർ പാസഞ്ചറിന് ഇടപ്പള്ളിയിലും കളമശേരിയിലും സ്​റ്റോപ് അനുവദിച്ചു. ഗുരുവായൂരിലേക്കുളള ട്രെയിൻ രാത്രി 10.34 ന് ഇടപ്പളളിയിലും 10.41 ന് കളമശേരിയിലും നിർത്തും. പുനലൂരിലേക്കുളള ട്രെയിൻ രാവിലെ 7,31 ന് കളമശേരിയിലും 7,47 ന് ഇടപ്പളളിയിലും എത്തും. പരശുറാം എക്സ്പ്രസ് മംഗലാപുരത്തേക്ക് പോകുമ്പോൾ രാവിലെ 10.49 നും നാഗർകോവിലേക്ക് പോകുമ്പോൾ ഉച്ചയ്ക്ക് 2.03 നും തൃപ്പൂണിത്തുറയിൽ നിർത്തും. ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുമ്പോൾ ഐലന്‍റ് എക്സ്പ്രസ് ഉച്ചയ്ക്ക് 1.23 നും കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുമ്പോൾ വൈകിട്ട് 5,24 നും തൃപ്പൂണിത്തുറയിൽ നിറുത്തും.

Posted on - Thursday 31st of October 2013 05:49:29 PM

പിറവത്തു പാത ഇരട്ടിപ്പിക്കൽ നടക്കുന്നതു കാരണം ഇന്നു കോട്ടയം വഴിയുളള ചില ട്രെയിനുകൾ റദ്ദാക്കി. ചിലതിനു നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7.30ന്എറണാകുളത്ത് നിന്നു പുറപ്പെടുന്ന കോട്ടയം, 10നും 11.45നും പുറപ്പെടുന്ന കായംകുളം പാസഞ്ചറുകള്‍, കായംകുളത്തു നിന്ന് ഒരു മണിക്കും നാലുമണിക്കുമുള്ള എറണാകുളം പാസഞ്ചറുകള്‍, 5.15നുള്ള കോട്ടയം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. വേണാട് എക്സ്പ്രസ് തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തു. ഗുരുവായൂര്‍ പുനലൂര്‍ ട്രെയിന്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. പരശുറാം എക്സ് പ്രസ്, ജനശതാബ്ദി, തിരുവനന്തപുരത്തേക്കുള്ള കേരള എക്സ് പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.

Posted on - Saturday 26th of October 2013 11:16:54 AM

ട്രെയി​ൻ ടി​ക്കറ്റ് നി​രക്കി​ൽ രണ്ടു ശതമാനം വർധന തി​ങ്കളാഴ്‌ച (ഒക്‌ടോബർ 7) പ്രാബല്യത്തി​ൽ വരും. മുൻകൂർ ടി​ക്കറ്റ് റി​സർവ് ചെയ്‌തവർ ബാക്കി​ പണം അടയ്‌ക്കണമെന്ന് റെയി​ൽവേ അറി​യി​ച്ചു. ടി​ക്കറ്റ് കൗണ്ടറി​ലോ യാത്രാ വേളയി​ൽ ടി​.ടി​.ഇയുടെ പക്കലോ ബാക്കി​ പണം അടയ്‌ക്കാം. 75 കി​ലോമീറ്റർ വരെയുള്ള ജനറൽ ടി​ക്കറ്റുകൾക്ക് ഒഴി​കെ എല്ലാ വി​ഭാഗം ടി​ക്കറ്റ് നി​രക്കി​ലും വർധനയുണ്ട്. ജനറൽ, സീസൺ​ നി​രക്കുകളും വർധി​ക്കും.

Posted on - Saturday 5th of October 2013 07:38:01 PM

ഷൊർണൂർ- മംഗലാപുരം പാതയിരട്ടിപ്പിക്കലിന്‍റെ അവസാനജോലികൾ നടക്കുന്നതിനാൽ സെപ്‌റ്റംബർ 25 മുതൽ ഒക്ടോബർ 16 വരെ ഷൊർണ്ണൂർ വഴിയുള്ള തീവണ്ടികൾക്ക് നിയന്ത്രണമുണ്ടാകും. പാലക്കാട് നിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും ഷൊർണൂർ സ്​റ്റേഷനിൽ വരാതെ ലിങ്ക് ലൈൻ വഴി പോകുന്ന വണ്ടികളെ നിയന്ത്രണം ബാധിക്കില്ല. അതേസമയം, ഇതേ ദിശയിൽ നിന്ന് ഷൊർണൂർ സ്​റ്റേഷനിൽ വന്നുപോകുന്ന വണ്ടികൾ ഷൊർണൂരിൽ പ്രവേശിക്കാതെ ബൈപ്പാസ് ലൈൻ വഴി പോകും. ഇവയ്ക്ക് വടക്കാഞ്ചേരി, ഒറ്റപ്പാലം സ്​റ്റേഷനുകളിൽ സ്​റ്റോപ്പ് അനുവദിച്ചു. ഷൊർണൂരിൽ ഇറങ്ങേണ്ട റിസർവേഷനുള്ള യാത്രക്കാർക്ക് റെയിൽവേ വാഹന സൗകര്യം നൽകും. ഷൊർണൂരിലെ യാത്രക്കാർ വടക്കാഞ്ചേരി, ഒറ്റപ്പാലം സ്​റ്റേഷനുകളിൽ നി​ന്നാണ് കയറേണ്ടത്. ഷൊർണൂർ വഴി കടന്നുപോകുന്ന തിരുവനന്തപുരം- മംഗലാപുരം ഏറനാട് എക്സ്‌പ്രസ് തൃശൂർ, കുറ്റിപ്പുറം സ്​റ്റേഷനുകൾക്കിടയ്ക്ക് സർവീസ് നടത്തില്ല. റിസർവേഷനുള്ള യാത്രക്കാർക്ക് റെയിൽവേ വാഹനം ഏർപ്പെടുത്തും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്‌പ്രസ് തൃശൂർ വരെയും തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർ വരെയുള്ള വേണാട് എക്സ്‌പ്രസ് എറണാകുളം വരെയും മാത്രമേ സർവീസ് നടത്തൂ. നിലമ്പൂരിലേക്ക് പോകുന്ന രാജ്യറാണി എക്സ്‌പ്രസ് ഒക്ടോബർ 5 മുതൽ 15 വരെയും നിലമ്പൂരിൽ നിന്ന് പുറപ്പെടേണ്ട വണ്ടി ഒക്ടോബർ 6 മുതൽ 16 വരെയും ഷൊർണൂരിനും നിലമ്പൂരിനുമിടയ്ക്ക് സർവീസ് നടത്തില്ല. പകരം അമൃത എക്സ്‌പ്രസിനൊപ്പം പാലക്കാട്ടേക്ക് പോകുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. ഈ വണ്ടിക്ക് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും സ്​റ്റോപ്പ് അനുവദിച്ചു. ചെന്നൈ എഗ്‌മോർ- മംഗലാപുരം എക്സ്‌പ്രസ് ഒക്ടോബർ 3 മുതൽ 16 വരെ പാലക്കാട് വരെ മാത്രം വന്നുപോകും. എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്‌പ്രസ് ഒക്ടോബർ 3, 4, 6, 7, 13, 16 തീയതികളിൽ രാവിലെ 10.45ന് പകരം ഉച്ചയ്ക്ക് 12.20നായി​രി​ക്കും എറണാകുളത്ത് നിന്ന് പുറപ്പെടുക. ഗതാഗതനിയന്ത്രണമുള്ള കാലയളവിൽ പരശുറാം എക്സ്‌പ്രസിന് വടക്കാഞ്ചേരിയിൽ സ്​റ്റോപ്പ് ഉണ്ടായിരിക്കും. ഭാഗികമായി റദ്ദാക്കപ്പെട്ട വണ്ടികളിലെ റിസർവേഷനുള്ള യാത്രക്കാർ യാത്ര തുടങ്ങുംമുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും മടക്കിനൽകും. യാത്ര ചെയ്തശേഷം റദ്ദാക്കിയാൽ യാത്ര ചെയ്ത ഭാഗത്തിനുള്ള ചാർജ് മാത്രം ഈടാക്കും.

Posted on - Monday 23rd of September 2013 09:24:40 PM

ഉത്സവസീസൺ കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് ചെന്നൈ വഴി ഗോഹട്ടിയിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. സെപ്‌റ്റംബർ 24, ഒക്ടോബർ 8, 10, നവംബർ 5 തീയതി​കളിൽ രാത്രി 8.15 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഗോഹട്ടിയിൽ നിന്ന് സെപ്‌റ്റംബർ 29, ഒക്ടോബർ 10, 27, നവംബർ 11 തീയതി​കളിൽ ഉച്ചകഴിഞ്ഞ് 3ന് തിരിച്ച് നാലാം ദിവസം രാവിലെ 11.45 ന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്​റ്റോപ്പ് ഉണ്ടാകും

Posted on - Saturday 21st of September 2013 11:40:26 PM

ഓ​ണം പ്രമാണി​ച്ച് സെപ്‌റ്റംബർ 11​നും 18​നും രാ​ത്രി 8.35​ന് നാ​ഗ​ർ​കോ​വി​ലിൽ നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പ്ര​ത്യേക ട്രെ​യിൻ സ​ർ​വീ​സ് ന​ട​ത്തും. അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.20​ന് ട്രെ​യിൻ മം​ഗ​ലാ​പു​ര​ത്തെ​ത്തും. മം​ഗ​ലാ​പു​ര​ത്ത് നി​ന്നു​ള്ള ട്രെ​യിൻ സെപ്‌റ്റംബർ 12, 19 തീ​യ​തി​ക​ളിൽ ഉ​ച്ച​യ്ക്ക് 2.40​ന് പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 4.15​ന് നാ​ഗ​ർ​കോ​വി​ലിൽ എ​ത്തി​ച്ചേ​രും. ഈ ട്രെ​യി​നു​ക​ളി​ലേ​ക്ക് ഇ​ന്ന് മു​തൽ റി​സ​ർ​വേ​ഷൻ ആ​രം​ഭി​ക്കും.

Posted on - Saturday 31st of August 2013 11:40:01 PM

ദക്ഷി​ണ റെയി​ൽവേ ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ചെ​ന്നൈ​യിൽ നി​ന്ന് ര​ണ്ട് സ്‌​പെ​ഷൽ ട്രെ​യി​നു​കൾ ഓടി​ക്കും. • എ​റ​ണാ​കു​ളം​-​ചെ​ന്നൈ സെ​ൻ​ട്രൽ സൂ​പ്പ​ർ​ഫാ​സ്​റ്റ്‌ സ്‌​പെ​ഷ്യൽ ട്രെ​യിൻ സെ​പ്‌റ്റംബർ അ​ഞ്ച്, 12 തീ​യ​തി​ക​ളിൽ വൈ​കി​ട്ട് 7 ന് എ​റ​ണാ​കു​ളം ജം​ഗ്ഷ​നിൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 7.45 ന് ചെ​ന്നൈ സെ​ൻ​ട്രൽ സ്​റ്റേ​ഷ​നിൽ എ​ത്തും. സെ​പ്‌റ്റംബർ ആ​റ്, 13 തീ​യ​തി​ക​ളിൽ രാ​ത്രി ഒ​ൻ​പ​തി​ന് ചെ​ന്നൈ സെ​ൻ​ട്ര​ലിൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യിൻ പി​റ്റേ​ന്ന് രാ​വി​ലെ എ​ട്ട​ര​യ്ക്ക് എ​റ​ണാ​കു​ളം ജം​ഗ്ഷ​നിൽ എ​ത്തും. • ചെ​ന്നൈ സെ​ൻ​ട്ര​ൽ​-​തി​രു​നെ​ൽ​വേ​ലി സ്പെ​ഷൽ ട്രെ​യിൻ സെ​പ്‌റ്റംബർ 13ന് ഉ​ച്ച​തി​രി​ഞ്ഞ് 3.15 ന് ചെ​ന്നൈ സെ​ൻ​ട്ര​ലിൽ നി​ന്നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് 11 ന് തി​രു​നെ​ൽ​വേ​ലി​യിൽ എ​ത്തും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​കര എ​ന്നി​വി​ട​ങ്ങ​ളിൽ സ്​റ്റോ​പ്പു​ണ്ടാ​കും. ഈ ട്രെ​യി​നു​ക​ളി​ലെ മു​ൻ​കൂർ റി​സ​ർ​വേ​ഷൻ ഇ​ന്ന് ആ​രം​ഭി​ക്കും.

Posted on - Tuesday 27th of August 2013 11:53:21 PM

Southern Railway will change the numbers of certain trains from September 1, 2013. Trains and their new numbers (old number in brackets): 1. Chennai – Egmore – Mangalore – 16859 (16107) 2. Mangalore – Chennai – Egmore –16860 (16108) 3. Karakkal – Ernakulam Express – 16185 (16865) 4. Ernakulam – Karakkal Express – 16186 (16866)

Posted on - Friday 21st of June 2013 12:32:30 PM
Register Here  To get updates
Free Hit Counter