Top News Icon
JOBS / KPSC

സംസ്ഥാന കൈത്തറി വിക​സന കോർപ്പ​റേ​ഷ​നിൽ സീനി​യർ അസി​സ്​റ്റന്‍റ് (പ​ട്ടി​ക​ജാതി/പട്ടി​ക​വർഗം) (കാ​റ്റ​ഗറി നമ്പർ 307/2011), സ്​റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പ​റേ​ഷ​നിൽ എൻജിനിയ​റിംഗ് അസി​സ്​റ്റന്‍റ് ഗ്രേഡ് I (പ​ട്ടി​ക​ജാതി/പട്ടി​ക​വർഗം) (കാ​റ്റ​ഗറി നമ്പർ 168/2010) എന്നീ തസ്തി​ക​ക​ളുടെ മാർച്ച് 20ന് കെ.​പി.​എ​സ്.​സി ആസ്ഥാന ഓഫീ​സിൽ നട​ത്താൻ നിശ്ച​യി​ച്ചി​രുന്ന ഇന്‍റർവ്യൂ, പ്രമാണ പരി​ശോ​ധന എന്നിവ ഏപ്രിൽ മൂന്നി​ലേക്ക് മാറ്റി​വ​ച്ചു.

Posted on - Thursday 6th of March 2014 11:24:35 PM

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ വിവിധ തസ്‌തി​ക​കൾക്കായി മാർച്ച് 19, 20, 21 തീയ​തി​ക​ളിൽ നട​ത്താൻ നിശ്ച​യി​ച്ചി​രുന്ന എല്ലാ ഇന്‍റർവ്യൂ​കളും യഥാ​ക്രമം ഏപ്രിൽ 2, 3, 4 തീയ​തി​ക​ളി​ലേക്ക് മാറ്റി​. ♦ പ്രമാണ പരി​ശോ​ധന ഇന്ത്യൻ സിസ്​റ്റം ഒഫ് മെഡി​സിൻ/ഇൻഷ്വ​റൻസ് മെഡി​ക്കൽ സർവീസ് വകു​പ്പിൽ മെഡി​ക്കൽ ഓഫീ​സർ (ആ​യുർവേദ)/അസി​സ്​റ്റന്‍റ് ഇൻഷ്വറൻസ് മെഡി​ക്കൽ ഓഫീ​സർ തസ്‌തി​ക​യുടെ (കാ​റ്റ​ഗറി നമ്പർ 268/2011) വ്യ​ക്തി​ഗത അസൽ പ്രമാണ പരി​ശോ​ധന മാർച്ച് 17 മുതൽ ഏപ്രിൽ 3 വരെ രാവിലെ 9.30 മുതൽ കെ. ​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ആസ്ഥാന ആഫീ​സിൽ നട​ത്തും. ♦ തീയതി നീട്ടി ഐ.​എ.​എസ്/ഐ.​പി.​എസ്/ഐ.​എ​ഫ്.​എസ് ജൂനി​യർ മെമ്പർമാർക്കു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മി​ഷൻ നട​ത്തുന്ന വകു​പ്പു​തല പരീ​ക്ഷയ്ക്ക് ഓൺലൈനി​ൽ അപേക്ഷി​ക്കാനുള്ള തീയതി മാർച്ച് 12 വരെ നീട്ടി​.

Posted on - Wednesday 5th of March 2014 11:52:14 PM

കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പാർട്ട് I വിഭാഗം (കാറ്റഗറി നമ്പർ 269/2013) തസ്തികയിലെ ഒരൊഴിവ് 31-08-2013 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തതിൽ കുറിപ്പ് 12 ൽ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡികയിലെ 8, 9, 10, 11, 12, 13 എന്നീ ഉപഖണ്ഡികകളും 7 ാം ഖണ്ഡികയും മേൽപ്പറഞ്ഞ ഉദേ്യാഗത്തിന് ബാധകമല്ല എന്നത് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡികയിലെ 5, 8, 9, 10, 11, 12, 13 എന്നീ ഉപഖണ്ഡികകളും 7 ാം ഖണ്ഡികയും മേൽ പ്പറഞ്ഞ ഉദ്യോഗത്തിന് ബാധകമല്ല എന്ന് തിരുത്തി വായിക്കേണ്ടതാണ്. ഇന്‍റർവ്യൂ • സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് (പോളിടെക്‌നിക്‌സ്) (കാറ്റഗറി നമ്പർ 164/2010) തസ്‌തികയിലേക്കുള്ള ഇന്‍റർവ്യൂ മാർച്ച് 5, 6, 7, 12, 13, 14 തീയതികളിൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും. • വ്യാവസായിക പരിശീലന വകുപ്പിൽ ഗ്രൂപ്പ് ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 107/2011) തസ്‌തികയിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഇന്‍റർവ്യൂ എന്നിവ മാർച്ച് 21 രാവിലെ 7 മണിമുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും. • കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ബോട്ടണി (ജൂനിയർ ആൻഡ് സീനിയർ) (കാറ്റഗറി നമ്പർ 449/2010) തസ്‌തികകളിലെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും 5, 6, 7, 12, 13, 14, 19, 20, 21 തീയതികളിൽ കെ.പി.എസ്.സി കോഴിക്കോട് മേഖലാ/ജില്ലാ ആഫീസുകളിൽ വച്ച് ഇന്‍റർവ്യൂ നടത്തും. • എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 249/2012) (അന്ധർ, ഭാഗിക അന്ധതയുള്ളവർ, ഭാഗിക ബധിരതയുള്ളവർ, അസ്ഥിഭംഗം സംഭവിച്ചവർ എന്നീ വികലാംഗ വിഭാഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം) തസ്‌തികയിലേക്കുള്ള അഭിമുഖം 5 ന് രാവിലെ 9.30 മുതൽ കെ.പി.എസ്.സി എറണാകുളം ജില്ലാ ആഫീസിൽ നടത്തും. ഒ.എം.ആർ പരീക്ഷ കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ലിമിറ്റഡിലെ അക്കൗണ്ടന്‍റ് (കാറ്റഗറി നമ്പർ 52/2013) തസ്‌തികയിലേക്ക് മാർച്ച് 25 ന് രാവിലെ 8 മണിമുതൽ 9.15 വരെ നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കെ.പി.എസ്.സി ഔദ്യോഗിക വൈബ്‌സൈറ്റായ www.keralapsc.gov.in ൽ നിന്ന് യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കണം. വൺ ടൈം രജിസ്‌ട്രേഷൻ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.എസ്.എ (തമിഴ്) (എൻ.സി.എ-മുസ്ലിം) (കാറ്റഗറി നമ്പർ 441/2013) തസ്‌തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് മാർച്ച് 5 ന് രാവിലെ 9 മണിമുതൽ കൊല്ലം ജില്ലാ പി.എസ്.സി ആഫീസിൽവച്ച് വൺ ടൈം രജിസ്‌ട്രേഷൻ നടത്തുന്നു. കായികക്ഷമതാ പരീക്ഷ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ ടെയിനി (പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 457/2011) തസ്‌തികയുടെ ശാരീരിക യോഗ്യതാ നിർണയവും കായികക്ഷമതാ പരീക്ഷയും 19 രാവിലെ 6.30 മുതൽ എസ്.എ.പി പരേഡ് ഗ്രൗണ്ട് പേരൂർക്കടയിൽ നടത്തും. സർട്ടിഫിക്കറ്റ് പരിശോധന കേരള സ്​റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനിയറിംഗ് അസിസ്​റ്റന്‍റ് ഗ്രേഡ് I (പട്ടികജാതി പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 168/2010) തസ്‌തികയിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന, ഇന്‍റർവ്യൂ എന്നിവ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിൽ വച്ച് 20ന് രാവിലെ 9.30 നടത്തും..

Posted on - Tuesday 4th of March 2014 11:49:58 PM

• കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തസ്‌തികമാറ്റം വഴി ഹൈസ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം), യു.പി.സ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം), എൽ.പി.സ്‌കൂൾ അസിസ്​റ്റന്‍റ് (മലയാളം) തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളെ ഫെബ്രുവരി​ 25 നും തസ്‌തികമാറ്റം വഴി ഹൈസ്‌കൂൾ അസിസ്​റ്റന്‍റ് (ഗണിതം, സോഷ്യൽ സ്​റ്റഡീസ്, നാച്വറൽ സയൻസ്, ഹിന്ദി) തസ്‌തികകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളെ 26 നും കമ്മിഷന്‍റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഇന്‍റർവ്യൂ ചെയ്യും. • കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ അസിസ്​റ്റന്‍റ് (എസ്.ആർ. ഫോർ പി.എച്ച്) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും ഫെബ്രുവരി​ 25 ന് കമ്മിഷന്‍റെ കണ്ണൂർ ജില്ലാ ആഫീസിൽ ഇന്‍റർവ്യൂ ചെയ്യും. ♦ സർട്ടിഫിക്കറ്റ് പരിശോധന മലപ്പുറം ജില്ലയിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്​റ്റന്‍റ് തസ്തികയിലെ തിരഞ്ഞെടുപ്പിനു സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട എല്ലാ വികലാംഗ വിഭാഗം ഉദ്യോഗാർത്ഥികളുടെയും സർട്ടിഫിക്കറ്റ് പരിശോധനയും അനുയോജ്യതാ നിർണയവും ഫെബ്രുവരി​ 25 ന് രാവിലെ 7.30 ന് മലപ്പുറം സിവിൽ സ്​റ്റേഷനിലുള്ള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ആഫീസിൽ നടത്തും.

Posted on - Saturday 22nd of February 2014 09:40:44 PM

കണ്ണൂർ ജില്ലയിൽ ഇന്ത്യൻ സിസ്​റ്റംസ് ഒഫ് മെഡിസിൻ വകുപ്പിൽ ആയുർവേദ തെറാപ്പിസ്​റ്റ് (കാറ്റഗറി നമ്പർ 385\2011) തസ്തികയുടെ തിരഞ്ഞെടുപ്പിനു വേണ്ടി പ്രസിദ്ധീകരിച്ച സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും ഫെബ്രുവരി​ 19, 20, 21 തീയതികളിൽ കണ്ണൂർ ജില്ലാ പി.എസ്.സി ഓഫീസിൽ ഇന്‍റർവ്യൂ ചെയ്യും ♦ പ്രമാണ പരിശോധന എറണാകുളം ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ്മാൻ (വികലാംഗ ഉദ്യോഗാർത്ഥികൾക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 259\12) തസ്‌തികയുടെ തിരഞ്ഞെടുപ്പിനായി 30.10.2013, 30.12.2013 തീയതികളിൽ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അസൽ പ്രമാണ പരിശോധനയും അർഹതാ നിർണയ കൂടിക്കാഴ്‌ചയും ഫെബ്രുവരി 19 ന് രാവിലെ 7.30 ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ (എറണാകുളം സൗത്ത് റെയിൽവേ സ്​റ്റേഷന്‍റെ കിഴക്കേ കവാടത്തിലുള്ള ജി.സി.ഡി.എ കെട്ടിടത്തിൽ) നടത്തും. ഇതേ തസ്‌തികയ്‌ക്കായി മാർച്ച് 8 ന് നടത്തിയ അർഹതാ നിർണയത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഈ അറിയിപ്പ് ബാധകമല്ല.

Posted on - Tuesday 18th of February 2014 10:45:45 PM

തിരു​വ​ന​ന്ത​പുരം ജില്ല​യിൽ കൃഷി വകു​പ്പിൽ ട്രാക്ടർ ഡ്രൈവർ തസ്‌തി​ക​യുടെ (കാ​റ്റ​ഗറി നമ്പർ 76/2013) അപേ​ക്ഷ​കർ സർട്ടി​ഫി​ക്ക​റ്റു​ക​ളുടെ പകർപ്പു​കൾ ഫെബ്രുവരി​ 25 നകം കെ.​പി.​എ​സ്.​സി തിരു​വ​ന​ന്ത​പുരം ജില്ലാ ആഫീ​സിൽ ഹാജ​രാ​ക്കണം. ♦ ഇന്‍റർവ്യൂ സാങ്കേ​തിക വിദ്യാഭ്യാസ വകു​പ്പിൽ ഡെമോൺസ്‌ട്രേ​റ്റർ ഇൻ ടെക്‌സ്​റ്റൈൽ ടെക്‌നോ​ളജി (കാ​റ്റ​ഗറി നമ്പർ 166/2010) തസ്തി​ക​യി​ലേ​ക്കുള്ള ഇന്‍റർവ്യൂ ഫെബ്രുവരി​ 25, 26 തീയ​തി​ക​ളിൽ കെ.​പി.​എ​സ്.​സി. ആസ്ഥാന ആഫീ​സിൽ നട​ത്തും. ♦ അഡ്മി​ഷൻ ടിക്ക​റ്റു​കൾ കേരള സ്​റ്റേറ്റ് പാൽമീറ പ്രോഡക്ട്‌സ് ഡെവ​ല​പ്പ്‌മെന്‍റ് ആൻഡ് വർക്കേഴ്‌സ് വെൽഫെ​യർ കോർപ്പ​റേ​ഷൻ ലിമി​റ്റ​ഡിൽ (കെൽപാം) ലോവർ ഡിവി​ഷൻ ടൈപ്പിസ്​റ്റ് (സ്‌പെഷ്യൽ റിക്രൂ​ട്ട്‌മെന്‍റ്​-​പ​ട്ടി​ക​ജാതി/പട്ടി​ക​വർഗ്ഗം മാത്രം, കാറ്റ​ഗറി നമ്പർ 506/11), കേരള മിന​റൽസ് ആൻഡ് മെറ്റൽസ് ലിമി​റ്റ​ഡിൽ ജൂനി​യർ സ്​റ്റെനോ ടൈപ്പിസ്​റ്റ്, കാറ്റ​ഗറി നമ്പർ 413/11) തസ്തി​ക​ക​ളിലേക്ക് ഫെബ്രുവരി​ 28 ന് നട​ക്കുന്ന ഒ.​എം.​ആർ പൊതുപരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​റ്റു​കൾ www.keralapsc.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ♦ കേരള മിന​റൽസ് ആൻഡ് മെറ്റൽസ് ലിമി​റ്റ​ഡിൽ ജൂനിയർ സ്​റ്റെനോ ടൈപ്പിസ്​റ്റ് (കാ​റ്റ​ഗറി നമ്പർ 413/2011) തസ്‌തി​കയിൽ ഫെബ്രുവരി​ 28 ന് നട​ക്കുന്ന ഒ.​എം.ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​റ്റു​കൾ www.keralapsc.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്‌തെ​ടു​ക്കണം. ♦ ഇന്‍റർവ്യൂ സാങ്കേ​തിക വിദ്യാഭ്യാസ വകു​പ്പിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്ര​ക്ടർ ഇൻ ഓട്ടോ​മൊ​ബൈൽ എൻജിനിയ​റിംഗ് (കാ​റ്റ​ഗറി നമ്പർ 371/2010) തസ്തി​ക​യി​ലേ​ക്കുള്ള ഇന്‍റർവ്യൂ ഫെബ്രുവരി​ 19, 20, 21 തീയ​തി​ക​ളിൽ കെ.​പി.​എ​സ്.​സി ആസ്ഥാന ആഫീ​സിൽ നട​ത്തും. ♦ ഒറ്റ​ത്ത​വണ രജി​സ്‌ട്രേഷൻ വൊക്കേ​ഷ​ണൽ ഹയർ സെക്കന്‍ററി വിദ്യാഭ്യാസ വകു​പ്പിൽ നോൺ വൊക്കേ​ഷ​ണൽ ടീച്ചർ മാത്ത​മാ​റ്റിക്‌സ് (ജൂ​നി​യർ) (എൻ.​സി.​എ​-​എ​സ്.​സി, എസ്.​ടി, ഒ.​എ​ക്‌സ്) (കാറ്റ​ഗറി നമ്പർ 90/12, 91/12, 92/12) തസ്തി​ക​യുടെ ഒറ്റ​ത്ത​വണ രജി​സ്‌ട്രേഷൻ പരി​ശോ​ധന ഫെബ്രുവരി​ 19 ന് രാവിലെ 9 മണി​മു​തൽ കെ.​പി.​എ​സ്.​സി പട്ടം ആസ്ഥാന ആഫീ​സിൽ നട​ത്തും ♦ സർട്ടി​ഫി​ക്കറ്റ് പരി​ശോ​ധ​ന കണ്ണൂർ ജില്ല​യിൽ വിവിധ വകു​പ്പു​ക​ളിൽ ലാസ്​റ്റ് ഗ്രേഡ് സർവന്‍റ് (വി​ക​ലാം​ഗർക്കു​മാ​ത്ര​മാ​യുള്ള പ്രത്യേക നിയ​മ​നം) (കാ​റ്റ​ഗറി നമ്പർ 260/2012) തസ്തി​ക​യി​ലേ​ക്കുള്ള തെര​ഞ്ഞെ​ടു​പ്പി​നായുള്ള കൂട്ടി​ച്ചേർക്കൽ വിജ്ഞാ​പ​ന​ത്തിൽ ഉൾപ്പെ​ട്ടി​ട്ടുള്ള 44 ഉദ്യോ​ഗാർത്ഥി​ക​ളുടെ സർട്ടി​ഫി​ക്കറ്റ് പരി​ശോ​ധ​നയും അർഹതാ നിർണ്ണയ കൂടി​ക്കാ​ഴ്ചയും ഫെബ്രുവരി​ 19 ന് കെ.​പി.​എ​സ്.​സി കണ്ണൂർ ജില്ലാ ആഫീ​സിൽ നട​ത്തും.

Posted on - Wednesday 12th of February 2014 10:05:16 PM

കോട്ടയം, പാലക്കാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് തസ്തികയുടെ ഒ.എം.ആർ പരീക്ഷ ഫെബ്രുവരി​ 8 ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ 3.15 വരെ നടത്തും. ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഉച്ചയ്ക്ക് 1.30 നു മുൻപ് ഹാജരാകണം. ♦ പ്രമാണ പരിശോധന, ഇന്‍റർവ്യൂ • കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിലെ മാർക്കറ്റിംഗ് ഓഫീസർ തസ്തികയുടെ (ജനറൽ കാറ്റഗറി- കാറ്റഗറി നമ്പർ 288\12) (സൊസൈറ്റി കാറ്റഗറി- കാറ്റഗറി നമ്പർ 289\12) തിരഞ്ഞെടുപ്പിനുള്ള അസൽ പ്രമാണ പരിശോധന, ഇന്‍റർവ്യൂ എന്നിവ ഫെബ്രുവരി​ 13 ന് രാവിലെ 7.30 മുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്തും. 10 വരെ ഇന്‍റർവ്യൂ മെമ്മോ ലഭിക്കാത്തവർ കെ.പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം. • നീതിന്യായ വകുപ്പിൽ ശിരസ്തദാർ ഇൻ സബ് കോർട്ട് \ സീനിയർ സൂപ്രണ്ട് ഇൻ ഡിസ്ട്രിക്ട് കോർട്ട് (സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് ഫോർ എസ്.സി \ എസ്.ടി) (കാറ്റഗറി നമ്പർ 308\ 2012) തസ്തികയിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഇന്‍റർവ്യൂ എന്നിവ ഫെബ്രുവരി​ 12 ന് രാവിലെ 7 മണിമുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. • കേരള സ്​റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ബ്ലാക്സ്മിത്ത് ഗ്രേഡ് II (കാറ്റഗറി നമ്പർ 470\ 2009) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച സാദ്ധ്യതാ ലിസ്​റ്റിൽ ഉൾപ്പെട്ടവരുടെ അസൽ പ്രമാണ പരിശോധന ഫെബ്രുവരി​ 17 ന് രാവിലെ 9 മണി മുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത മെമ്മോ അയയ്ക്കും. • തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ അപ്പർ പ്രൈമറി സ്കൂൾ അസിസ്​റ്റന്‍റ് (മലയാളം മാദ്ധ്യമം) (വികലാംഗ സംവരണ നിയമനം, കാറ്റഗറി നമ്പർ 249 \12) തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള സർട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം എന്നിവ ഫെബ്രുവരി​ 14ന് രാവിലെ 7 മണിമുതൽ കെ.പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തും. ♦ ഒറ്റത്തവണ രജിസ്ട്രേഷൻ ഭൂജല വകുപ്പിൽ ടിങ്കർ (കാറ്റഗറി നമ്പർ 550\ 2012) തസ്തികയുടെ സാദ്ധ്യതാ ലിസ്​റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫെബ്രുവരി​ 11, 12 തീയതികളിൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടക്കും.

Posted on - Tuesday 4th of February 2014 11:32:03 PM

കോട്ടയം, പാലക്കാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് തസ്തികയുടെ ഒ.എം.ആർ പരീക്ഷ ഫെബ്രു. 8 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടത്തും. ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30 നു മുൻപ് പരീക്ഷാഹാളിൽ ഹാജരാകണം. ♦ പ്രമാണ പരിശോധന • പ്ലാന്‍റേഷൻ കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിലെ വെൽഫെയർ ഓഫീസർ (കാറ്റഗറി നമ്പർ 401\09) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് അസൽ പ്രമാണ പരിശോധനയും ഇന്‍റർവ്യൂവും ഫെബ്രു. 13 ന് രാവിലെ 7.30 മുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. 10 വരെ അറിയിപ്പ് ലഭിക്കാത്തവർ കെ.പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം. • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ പീഡിയാട്രിക്സ് (കാറ്റഗറി നമ്പർ 233\2011) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്‍റർവ്യൂ എന്നിവ 19, 20 21 തീയതികളിൽ രാവിലെ ഏഴു മണിമുതൽ കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. സീരിയൽ 1 നമ്പർ മുതൽ 29 വരെ 19 നും 30 മുതൽ 58 വരെ 20നും 59 മുതൽ 88 വരെ 21നുമാണ്. 17 വരെ അറിയിപ്പ് ലഭിക്കാത്തവർ കെ.പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം. • കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി ബോട്ടണി (ജൂനിയർ ആൻഡ് സീനിയർ) (കാറ്റഗറി നമ്പർ 449 \10)തസ്തിയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവരുടെ പ്രമാണ പരിശോധന, അഭിമുഖം എന്നിവ 5 മുതൽ 14 വരെ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർക്ക് 5 മുതൽ 20 വരെ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിലും നടത്തും. 3 വരെ അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം. പ്രമാണ പരിശോധന, അഭിമുഖം എന്നിവയുടെ സമയവും തീയതിയും നിർദ്ദേശങ്ങളും www.keralapsc.gov.in ലെ Announcements എന്ന ലിങ്കിൽ ലഭ്യമാണ്. (പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് പി.എസ്.സി കോഴിക്കോട് റീജിയണൽ ഓഫീസിൽ വച്ചും ഇന്‍റർവ്യൂ നടത്തും. ഇതു സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകും).

Posted on - Saturday 1st of February 2014 10:31:49 PM

• കേരള സ്​റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിലെ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്‌ഷനിസ്​റ്റ് ഗ്രേഡ് - ll (കാറ്റഗറി നമ്പർ 654 / 12) തസ്തികയിലേക്ക് ഫെബ്രുവരി 13ന് രാവിലെ 8 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റുകൾ പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തെടുക്കണം. • കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് - ll / സ്​റ്റെനോ ടൈപ്പിസ്​റ്റ് ഗ്രേഡ് - ll (പാർട്ട് - l ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 525 / 2012 ) & ഹാൻഡിക്രാഫ്‌‌റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്​റ്റന്‍റ് ഗ്രേഡ് - ll (സ്​റ്റെനെോഗ്രാഫർ ഗ്രേഡ് - ll) (കാറ്റഗറി നമ്പർ 88 / 2012) തസ്തികകളിലേക്ക് ഫെബ്രുവരി 14ന് രാവിലെ 8 മുതൽ 9.15 വരെ നടത്തുന്ന ഒ. എം. ആർ പൊതുപരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റും ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും കെ.പി.എസ്.സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

Posted on - Saturday 25th of January 2014 07:49:53 PM

• കേരള സംസ്ഥാന ജല​ഗ​താ​ഗത വകു​പ്പിൽ ബോട്ട് ലാസ്‌കർ (കാ​​റ്റ​ഗറി നമ്പർ 468/2012) തസ്തി​കയിലേക്ക് ​12-02-2014 രാവിലെ 8 മണി​മു​തൽ 9.15 വരെ നട​ത്തുന്ന ഒ.​എം.​ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​​റ്റു​കൾ www.keralapsc.gov.in ൽ ലഭ്യമാ​ണ്. ഉദ്യോ​ഗാർത്ഥി​കൾക്ക് അഡ്മി​ഷൻ ടിക്ക​​റ്റു​കൾ അവ​രുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപ​യോ​ഗിച്ച് സ്വന്തം പ്രൊഫൈ​ലി​ൽ നിന്നും ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം. • വിവിധ വകു​പ്പു​ക​ളിലെ ലോവർ ഡിവി​ഷൻ ടൈപ്പിസ്​റ്റ് (സ്‌പെഷ്യൽ റിക്രൂ​ട്ട്‌മെന്‍റ്-പ​ട്ടി​ക​ജാതി/പട്ടി​ക​വർഗ്ഗം മാത്രം) (കൊ​ല്ലം, പാല​ക്കാ​ട്, കണ്ണൂർ, കാസർകോട്, എറ​ണാ​കു​ളം ജില്ല​കൾ) (കാ​​റ്റ​ഗറി നമ്പർ 309/12 & 445/12) തസ്തി​കൾക്കായി 06-02-2014 രാവിലെ 8 മണി​മു​തൽ 9.15 വരെ നട​ത്തുന്ന ഒ.​എം.​ആർ പരീ​ക്ഷ​യുടെ അഡ്മി​ഷൻ ടിക്ക​​റ്റും നിർദ്ദേ​ശ​ങ്ങളും www.keralapsc.gov.in ൽ ലഭ്യമാ​ണ്. ഉദ്യോ​ഗാർത്ഥി​കൾ അഡ്മി​ഷൻ ടിക്ക​​റ്റു​കൾ അവ​രവരുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപ​യോ​ഗിച്ച് സ്വന്തം പ്രൊഫൈ​ലി​ൽ നിന്നും ഡൗൺലോഡ് ചെയ്‌തെ​ടു​ക്കണം. ♦ സർട്ടി​ഫി​ക്ക​റ്റ് പരി​ശോ​ധ​ന മെഡി​ക്കൽ വിദ്യാഭ്യാസ വകു​പ്പിൽ സീനി​യർ ലക്ച​റർ ഇൻ ഓർത്തോ​പ്പീ​ഡിക്‌സ് (കാ​​റ്റ​ഗറി നമ്പർ 230/2011) തസ്തി​ക​യുടെ സർട്ടി​ഫി​ക്ക​റ്റ് പരി​ശോ​ധ​നയും ഇന്‍റർവ്യൂവും ജനു. 29, 30 തീയ​തി​ക​ളിൽ രാവിലെ 9.30 മുതൽ കെ.​പി.​എ​സ്.​സി ആസ്ഥാന ആഫീ​സിൽ നട​ത്തും. സീരി​യൽ നമ്പർ 1 മുതൽ 25 വരെ ജനു. 29​ നും സീരി​ 26 മുതൽ 33 വരെ ജനു. 30 നും ഹാജ​രാ​കണം.

Posted on - Tuesday 21st of January 2014 11:11:15 PM
Register Here  To get updates
Free Hit Counter