Top News Icon
JOBS / KPSC

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് (പോളീടെക്‌നിക്) (കാ​റ്റഗറി നമ്പർ 295/2012) തസ്തികയിലേക്ക് 09-​01​-2014 രാവിലെ 8 മണിമുതð 9.15 വരെ നടക്കുó ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്ക​റ്റ് കെ.പി.എസ്.സി. ഔദ്യോഗിക വെബ്‌സൈ​റ്റായ www.keralapsc.gov.in ൽ ലഭ്യമാണ്. അത് ഉദ്യോഗാർത്ഥികൾ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്ന് ഡൗൺലോർഡ് ചെയ്ത് എടുക്കണം. സർവ്വീസ് സർട്ടിഫിക്ക​റ്റ് കേരള വൊക്കേഷണൽ ഹയർ സെക്കന്‍ററി എഡ്യൂക്കേഷൻ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ (കാ​റ്റഗറി നമ്പർ 156/2013) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളിൽ സോപാധികമായി അഡ്മി​റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ സർവ്വീസ് സർട്ടിഫിക്ക​റ്റ് 26-​12​-2013 ന് മുമ്പ് അണ്ടർ സെക്രട്ടറി, ജി.ആർ II സി, ഗവൺമെന്‍റ് റിക്രൂട്ട്‌മെന്‍റ് വിംഗ്, കെ.പി.എസ്.സി. പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ ഹാജരാക്കണം.

Posted on - Saturday 21st of December 2013 09:26:55 AM

കോട്ടയം ജില്ലയിൽ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്‍റിൽ ട്രേഡ്‌സ്‌മാൻ (ഇലക്‌ട്രിക്കൽ) (കാ​റ്റഗറി നമ്പർ 479/2010) തസ്തികയിലേക്കുള്ള ഷോർട്ട് ലിസ്​റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്ക​റ്റ് പരിശോധന (വികലാംഗർ ഒഴികെ) ഡി​സം. 30, 31 തീയതികളിൽ രാവിലെ 9 മണിമുതൽ കെ.പി.എസ്.സി കോട്ടയം ജില്ലാ ആഫീസിൽ നടത്തും. 30​ ന് മെയിൻ ലിസ്​റ്റ് (എല്ലാവരും), സപ്ലിമെന്‍ററി ലിസ്​റ്റ് ഈഴവ, 31ന് സപ്ലിമെന്‍ററി ലിസ്​റ്റിലെ ബാക്കി സമുദായത്തിൽപ്പെട്ടവർക്കുമാണ് സർട്ടിഫിക്ക​റ്റ് പരിശോധന. കോട്ടയം ജില്ലയിൽ എൽ.ഡി.ക്ലാർക്ക് (വിവിധം) (എൻ.സി.എ-എസ്.സി) (കാ​റ്റഗറി നമ്പർ 438/2009) തസ്തികയിലെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ (വികലാംഗർ ഒഴികെ) സർട്ടിഫിക്ക​റ്റ് പരിശോധന 28 ന് രാവിലെ 9 മണിമുതൽ കെ.പി.എസ്.സി. കോട്ടയം ജില്ലാ ആഫീസിൽ നടത്തും. അസിസ്​റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ സർവീസിലെ അസിസ്​റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് II തസ്തികയുടെ സർട്ടിഫിക്ക​റ്റ് പരിശോധനയും ഇന്‍റർവ്യൂവും ജനുവരി 1, 2, 3, 8, 9, 10, 15, 16 തീയതികളിൽ രാവിലെ 7 മണിമുതൽ കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്തും. • പരിചയ സർട്ടിഫിക്ക​റ്റ് നൽകണം തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിലെ മെയിൽ വാർഡൻ തസ്തികയുടെ (കാ​റ്റഗറി നമ്പർ 298/12) അപേക്ഷകളുടെ സ്വീകാര്യത നിശ്ചയിക്കുന്നതിന് വേണ്ടി ഓൺലൈൻ വഴി അപേക്ഷിച്ചിട്ടുള്ളവർ ഗസ​റ്റിൽ പറഞ്ഞിട്ടുള്ള നിശ്ചിത മാതൃകയിലുള്ള പരിചയ സർട്ടിഫിക്ക​റ്റ് (സാമൂഹ്യക്ഷേമ വകുപ്പ് അംഗീകരിച്ചിട്ടുള്ള ഹോസ്​റ്റലിൽ വാർഡനായി 3 വർഷത്തെ പ്രവൃത്തി പരിചയം) ഡി​സം. 31 ന് മുൻപായി കെ.പി.എസ്.സി. തിരുവനന്തപുരം ജില്ലാ ആഫീസിൽ ഹാജരാക്കണം. • ഇന്‍റർവ്യൂ കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പുകളിൽ എച്ച്.എസ്.എസ്.ടി കോമേഴ്‌സ് (സീനിയർ), എച്ച്.എസ്.എസ്.ടി. കോമേഴ്‌സ് (ജൂനിയർ) നോൺവെക്കേഷണൽ കോമേഴ്‌സ് (സീനിയർ) (കാ​റ്റഗറി നമ്പർ 459/10) തസ്തികയിലേക്കുള്ള ഒന്നാംഘട്ട ഇന്‍റർവ്യൂ ജനുവരി 1, 2, 3, 8, 9, 10, 15, 16, 17, 22, 23, 24 തീയതികളിൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിലും ജനുവരി 2, 3, 8, 9, 10, 15, 16, 17, 22, 23, 24, 29, 30 തീയതികളിൽ കെ.പി.എസ്.സി എറണാകുളം മേഖലാ ആഫീസിലും ജനുവരി 10, 15, 16, 17, 22, 23, 24, 29, 30, 31 തീയതികളിൽ കെ.പി.എസ്.സി കോഴിക്കോട് മേഖലാ ആഫീസിലും നടത്തും. ഇന്‍റർവ്യൂ ഷെഡ്യൂൾ വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഇന്‍റർവ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഡി​സം. 26​ വരെ ഇന്‍റർവ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കെ.പി.എസ്.സി. ആസ്ഥാന ഓഫീസിലെ റിക്രൂട്ട്‌മെന്‍റ് വിഭാഗമവുമായി ബന്ധപ്പെടുക.

Posted on - Wednesday 18th of December 2013 09:11:36 PM

വിവിധ വകുപ്പുകളിലെ ലാസ്​റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഡിസംബർ 31ന് പി.എസ്.സി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏഴാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഏഴാം ക്ലാസുകാർക്ക് അവസാന ചാൻസാണിത്. അടുത്ത ലാസ്​റ്റ് ഗ്രേഡിന് പത്താം ക്ലാസായിരിക്കും അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. ഫെബ്രുവരി അവസാനം വരെ അപേക്ഷി​ക്കാം. ഒരേസമയം രണ്ടു ജില്ലകൾക്കാണ് പരീക്ഷ . ഏഴ് ഘട്ടമായി നടക്കുന്ന പരീക്ഷ അടുത്ത കൊല്ലം സെപ്‌‌‌‌തംബർ 20ന് ആരംഭിച്ച് ഡിസംബർ 20ന് അവസാനിക്കും. 2015 ജൂൺ 30ന് റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിക്കും.

Posted on - Tuesday 17th of December 2013 10:59:56 PM

ജൂലായിൽ ഡിപ്പാർട്ട്മെന്‍റൽ പരീക്ഷയുടെ ഭാഗമായി നടന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്​റ്റ് ഇൻ മലയാളം (തമിഴ്\ കന്നട‌) പരീക്ഷയിൽ വിജയിച്ചവർക്ക് ഡി​സം. 19ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ വാചാ പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്​റ്റന്‍റ് (സംസ്കൃതം) (കാറ്റഗറി നംർ 332\2012) (എൻ.സി.എ- എൽ.സി) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും ഇന്‍റർവ്യൂവും 20 ന് രാവിലെ 7.30 മുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്തും. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ സയൻസ്\ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എൻ.സി.എ- എൽ.സി) (കാറ്റഗറി നമ്പർ 69\10) തസ്തികയിലേക്ക് ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരുടെ ഇന്‍റർവ്യൂ 20ന് രാവിലെ 10.30 ന് കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്തും. കരകൗശല വികസന കോർപ്പറേഷനിൽ സെയിൽസ് അസിസ്​റ്റന്‍റ് (പട്ടികജാതി\ പട്ടിക വർഗം പ്രത്യേക നിയമനം) തസ്തികയുടെ ഇന്‍റർവ്യൂ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ 19ന് രാവിലെ 7മുതൽ നടത്തും. • സമ്മതപത്രം ഹാജരാക്കണം. കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്​റ്റ് ഗ്രേഡ് സർവന്‍റ്സ് തസ്തികയിലെ (കാറ്റഗറി നമ്പർ 508\2009) റാങ്ക്‌ലിസ്​റ്റിൽനിന്ന് മുനിസിപ്പൽ കോമൺ സർവീസിലെ ലാസ്​റ്റ് ഗ്രേഡ് സർവന്‍റ്സ് തസ്തികയുടെ ഒഴിവുകൾ നികത്തുന്നതിന് റാങ്ക് ലിസ്​റ്റിൽ നിയമന ശുപാർശയ്ക്ക് അവശേഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ മുഖ്യ പട്ടികയിലെ 700- ാം റാങ്ക് വരെയും ഈഴവ വിഭാഗത്തിൽ 799- ാം റാങ്ക് വരെയും ഉള്ള ഉദ്യോഗാർത്ഥികളിൽ നിയമനത്തിന് താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം ഒരാഴ്ചയ്ക്കകം ഹാജരാക്കണം. • പ്രമാണ പരിശോധന കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്​റ്റ് ഗ്രേഡ് II (എൻ.സി.എ- എൽ.സി\ എ.ഐ, കാറ്റഗറി നംർ 329\12) (എൻ.സി.എ- ഹിന്ദു നാടാർ, കാറ്റഗറി നമ്പർ 330\12) തസ്തകയുടെ തിരഞ്ഞെടുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ പ്രമാണ പരിശോധന ഡി​സം. 17, 18 തീയതികളിൽ കെ.പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ രാവിലെ 9.30 മുതൽ നടത്തും. കണ്ണൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ പ്ലംബർ (കാറ്റഗറി നംർ 68\2011) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളുട‌െയും സർട്ടിഫിക്കറ്റ് പരിശോധന 20 ന് രാവിലെ 9 മുതൽ കെ.പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കും. എറണാകുളം ജില്ലയിൽ അച്ചടി വകുപ്പിൽ ബൈൻഡർ ഗ്രേഡ് II തസ്തികയുടെ (കാറ്റഗറി നമ്പർ 116\2011) സാദ്ധ്യതാ ലിസ്​റ്റിൽ ഉൾപ്പെട്ട വികലാംഗർ ഒഴികെയുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 19 ന് രാവിലെ 9.30 മുതൽ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും.

Posted on - Tuesday 17th of December 2013 10:30:02 PM

തിരുവനന്തപുരം ജി​ല്ലയി​ൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്‌കൃതം (തസ്തികമാ​റ്റം വഴി നിയമനം) (കാ​റ്റഗറി നമ്പർ 17/2012) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുള്ള പ്രമാണപരിശോധനയും ഇന്‍റർവ്യൂവും ഡി​സം. 20​ ന് രാവിലെ 9 മണിമുതൽ കെ.പി.എസ്.സി. തിരുവനന്തപുരം പട്ടം ഓഫീസിൽ വച്ച് നടത്തും. തൃശ്ശൂർ ജി​ല്ലയി​ൽ എക്കണോമിക്‌സ് & സ്​റ്റാ​റ്റിസ്​റ്റിക്‌സ് വകുപ്പിൽ എൽ.ഡി. കമ്പയിലർ/ഇൻവെസ്​റ്റിഗേ​റ്റർ (കാ​റ്റഗറി നമ്പർ 182/2011) (എൻ.സി.എ. ഹിന്ദു നാടാർ) തസ്തികയിലെ സാധ്യതാപട്ടികയിലുൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്ക​റ്റ് പരിശോധന ഡി​സം. 18 ന് രാവിലെ 9.30 മുതൽ തൃശ്ശൂർ ജി​ല്ലാ പി.എസ്.സി. ഓഫീസിൽ നടത്തും. കേരളസ്​റ്റേ​റ്റ് ബിവറേജസ്‌കോർപ്പറേഷനിൽ ഹെൽപ്പർ/പ്യൂൺ തസ്തികയുടെ (കാ​റ്റഗറി നമ്പർ 355/2008) സാധ്യതാപട്ടികയിലുൾപ്പെട്ട വികലാംഗ ഉദ്യോഗാർത്ഥികളുടെ അനുയോജ്യതാ നിർണയം ഡി​സം. 18 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരത്തുള്ള കെ.പി.എസ്.സി. ആസ്ഥാന ആഫീസിൽ നടത്തും. 2013 ജൂലൈമാസത്തിലെ ഡിപ്പാർട്ട്‌മെന്‍റൽ പരീക്ഷയുടെ ഭാഗമായി നടന്ന സെക്കന്‍റ് ക്ലാസ് ലാംഗ്വേജ് ടെസ്​റ്റ് ഇൻ മലയാളം (തമിഴ്/കന്നഡ) പരീക്ഷയിൽ വിജയിച്ച പരീക്ഷാർത്ഥികൾക്ക് ഡി​സം. 19 ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം കെ.പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്​റ്റ്‌സ്മാൻ സിവിൽ) തസ്തികയിലേക്കുള്ള ഇന്‍റർവ്യൂ 2013 ഡിസംബർ 18 മുതൽ 20 വരെ കെ.പി.എസ്.സി. ആസ്ഥാന ആഫീസിൽ നടത്തും.

Posted on - Friday 13th of December 2013 11:43:57 PM

ജില്ലാ സഹകരണ ബാങ്കുകളിൽ ക്ലാർക്ക്/കാഷ്യർ (കാ​റ്റഗറി നമ്പർ 186/12 മുതൽ 201/2012 വരെ) തസ്‌തികയിലേക്ക് ഡി​സം. 13 നും പ്യൂൺ/വാച്ച്മാൻ (കാ​റ്റഗറി നമ്പർ 203/2012 മുതൽ 207/2012 വരെയും 747/2012 മുതൽ 748/2012 വരെയും) തസ്തികയിലേക്ക് ഡി​സം. 12 നും നടത്തുവാൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാ​റ്റി. പുതുക്കിയ പരീക്ഷതീയതി പിന്നീട് അറിയിക്കും. • സർട്ടിഫിക്ക​റ്റ് പരിശോധന ജയിൽ വകുപ്പിലെ വെൽഫയർ ആഫീസർ ഗ്രേഡ് II തസ്തികയുടെ (കാ​റ്റഗറി നമ്പർ 289/2010) ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്ക​റ്റ് പരിശോധനയും ഇന്‍റർവ്യൂവും ഡി​സം. 18, 19 തീയതികളിൽ രാവിലെ 7 മണിമുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്തും.

Posted on - Wednesday 11th of December 2013 11:07:09 PM

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ (പൾമിനറി മെഡിസിൻ) (കാറ്റഗറി നമ്പർ 242\ 2011) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്‍റർവ്യൂ എന്നിവ സീരിയൽ നമ്പർ 1 മുതൽ 20 വരെ ഡി​സം. 19 നും 21 മുതൽ 37 വരെ ഡി​സം. 20 നും കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടക്കും. കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിൽ നൈറ്റ് വാച്ച്മാൻ (കാറ്റഗറി നമ്പർ 99\2011) പാർട്ട് I (പൊതുവിഭാഗം) തസ്തികയിലെ സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവരുടെ അസൽ പ്രമാണ പരിശോധന കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ ഡി​സം. 18, 19 തീയിതകളിൽ രാവിലെ 10.30 മുതൽ നടത്തും. മെയിൻ ലിസ്​റ്റ്, ഉപപട്ടികയിൽപെട്ട ഈഴവ, എസ്.സി,എസ്.ടി എന്നിവയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 18 നും മുസ്ലിം, എൽ.സി എ ഐ, ഒ.ബി.സി, വിശ്വകർമ്മ, എസ്.ഐ.യു.സി, നാടാർ, ഒ. എക്സ്, ധീവര, ഹിന്ദു നാടാർ എന്നീ ഉപപട്ടികകളിൽ പെട്ടവർക്ക് 19 നുമാണ് അസൽ പ്രമാണ പരിശോധന. • അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്‍റിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രസ് മേക്കിംഗ്) (കാറ്റഗറി നമ്പർ 196\2011) തസ്തികയിലേക്ക് 28 ന് ഉച്ചയ്ക്ക് 2 മണിമുതൽ 3.15 വരെ നടത്തുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റും നിർദ്ദേശങ്ങളും കമ്മിഷന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

Posted on - Tuesday 10th of December 2013 11:34:29 PM

ജൂലായ് 2013 ലെ വകുപ്പുതല പരീക്ഷയ്ക്ക് സമർപ്പിച്ച തിരിച്ചറിയൽ പത്രികയിൽ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ പേരില്ലാത്തതിനാലും ഓഫീസ് മുദ്ര, തസ്തിക എന്നിവയിലെ അവ്യക്തത കൊണ്ടും പരീക്ഷാഫലം തടഞ്ഞുവയ്ക്കപ്പെട്ട പരീക്ഷാർത്ഥികൾ ന്യൂനത പരിഹരിച്ച പുതിയ തിരിച്ചറിയൽ പത്രിക 26നകം ഹാജരാക്കുന്ന പക്ഷം ഫലം പ്രസിദ്ധീകരിക്കുന്നതാണ്. • മി​ൽമ ടെക്‌നിക്കൽ സൂപ്രണ്ട് കേരള കോ ഓപ്പറേ​റ്റീവ് മിൽക്ക് മാർക്ക​റ്റിംഗ് ഫെഡറേഷൻ ലിമി​റ്റഡിലെ ടെക്‌നിക്കൽ സൂപ്രണ്ട് (ഡെയറി) (കാ​റ്റഗറി നമ്പർ 571/12 ജനറൽ, കാ​റ്റഗറി നമ്പർ 572/12 സൊസൈ​റ്റി) തസ്തികയുടെ തിരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ വൺടൈം വെരിഫിക്കേഷൻ 18, 19, 20, 21, 23 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ രാവിലെ 9 മുതൽ നടത്തും. വെരിഫിക്കേഷൻ സംബന്ധമായ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ മൊബൈലിൽ എസ്.എം.എസ് അയച്ചിട്ടുണ്ട്. 16 വരെ അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. • ഡ്രൈവർ കേരള കോ ഓപ്പറേ​റ്റീവ് സെക്ടറുകളിലെ അപെക്‌സ് സൊസൈ​റ്റികളിൽ ഡ്രൈവർ (പാർട്ട് ഒന്ന് ജനറൽ കാ​റ്റഗറി, കാ​റ്റഗറി നമ്പർ 46/2013) കേരള സ്​റ്റേ​റ്റ് കോ ഓപ്പറേ​റ്റീവ് ബാങ്ക് ലിമി​റ്റഡിൽ ഡ്രൈവർ (പാർട്ട് II സൊസൈ​റ്റി കാ​റ്റഗറി, കാ​റ്റഗറി നമ്പർ 46/2013) എന്നീ തസ്തികകളിലേക്ക് 31ന് രാവിലെ 8 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പൊതു പരീക്ഷയുടെ അഡ്മിഷൻ ടിക്ക​റ്റും നിർദ്ദേശങ്ങളും കമ്മിഷന്‍റെ ഔദ്യേഗിക വെബ്‌സൈ​റ്റായ www.keralapsc.gov.inൽ നിന്ന് ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

Posted on - Monday 9th of December 2013 09:56:44 PM

പത്തനംതിട്ട, തൃശൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് തസ്‌തികയുടെ ഒ.എം.ആർ പരീക്ഷ ഡി​സം. 7ന് ഉച്ചയ്‌ക്ക് 2 മണിമുതൽ 3.15 വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയുടെ അഡ്മിഷൻ ടിക്ക​റ്റും നിർദ്ദേശങ്ങളും കെ.പി.എസ്.സി ഔദ്യോഗിക വെബ്‌സൈ​റ്റായ www.keralapsc.gov.in ലെ സ്വന്തം പ്രൊഫൈലിൽ നിന്ന് ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ പരീക്ഷാ തീയതിയിൽ ഉച്ചയ്‌ക്ക് 1.30 നോ അതിനുമുമ്പോ പരീക്ഷാ കേന്ദ്രത്തിൽ ഹാജരായിരിക്കണം. ഉച്ചയ്‌ക്ക് 1.30 ന്‌ശേഷം വരുന്നവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതല്ല. • സർട്ടിഫിക്ക​റ്റ് വെരിഫിക്കേഷൻ ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ് വകുപ്പിൽ ഇൻഡസ്ട്രീസ് എക്‌സ്​റ്റൻഷൻ ആഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം പ്രത്യേക നിയമനം) തസ്‌തികയുടെ സർട്ടിഫിക്ക​റ്റ് വെരിഫിക്കേഷനും ഇന്‍റർവ്യൂവും ഡി​സം. 18​ ന് രാവിലെ 7 മണിമുതൽ നടത്തും. സ്​റ്റേ​റ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമി​റ്റഡിലെ അസിസ്​റ്റന്‍റ് മാനേജർ (കാ​റ്റഗറി നമ്പർ 690/12) (എൻ.സി.എ ഒ.ബി.സി) തസ്‌തികയിലേക്ക് അപേക്ഷിച്ച ഉദ്യേഗാർത്ഥികളുടെ വൺ ടൈം വെരിഫിക്കേഷൻ ഡി​സം. 12​ ന് രാവിലെ 8.30 ന് കമ്മിഷന്‍റെ കൊല്ലം മേഖലാ ആഫീസിൽ നടത്തും.

Posted on - Thursday 5th of December 2013 10:21:33 PM

ജനുവരിയിലെ ഡിപ്പാർട്ട്മെന്‍റൽ ടെസ്​റ്റിന്‍റെ ഭാഗമായി സർവീസിലുള്ള അന്ധരായ ഉദ്യോഗസ്ഥർക്ക് വേണ്ടി കമ്മിഷൻ നടത്തുന്ന വാചാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.keralapsc.gov.in ലുണ്ട്. • പ്രമാണ പരിശോധന കെ.എസ്.ആർ.ടി.സിയിൽ പെയിന്‍റർ ഗ്രേഡ് II (കാറ്റഗറി നമ്പർ 197\08) തസ്തികയുടെ നവംബർ 8 ന് പ്രസിദ്ധീകരിച്ച കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അസൽ പ്രമാണ പരിശോധന കെ.പി.എസ്.സി ആസ്ഥാന ഓഫീസിൽ ഡിസംബർ 10 മുതൽ 17 വരെ നടത്തും. രജിസ്​റ്റർ നമ്പർ 120006 മുതൽ 121377 വരെ 10 നും 121387 മുതൽ 122285 വരെ 11 നും 122287 മുതൽ 123146 വരെ 12 നും 123149 മുതൽ 124098 വരെ 13 നും 124111 മുതൽ 125172 വരെ 16 നും 125175 മുതൽ 125392 വരെ 17 നും ന‌ടത്തും. 7വരെ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കമ്മിഷന്‍റെ ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ മെയിന്‍റനൻസ് ആൻഡ് റിപ്പയേഴ്സ് ഒഫ് റേഡിയോ ആൻഡ് ടെലിവിഷൻ (എൻ.സി.എ മുസ്ലിം കാറ്റഗറി നമ്പർ 81\2010) തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനുള്ള അസൽ പ്രമാണ പരിശോധന, ഇന്‍റർവ്യൂ എന്നിവ ഡിസംബർ 20ന് രാവിലെ ഏഴു മണിമുതൽ പി.എസ്.സി പട്ടം തിരുവനന്തപുരം ഓഫീസിൽ നടത്തും. ഡിസംബർ 20 ന് രാവിലെ എട്ടു മണി മുതൽ 9.15 വരെ നടത്തുന്ന പ്ലാന്‍റേഷൻ കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിലെ അസിസ്​റ്റന്‍റ് കെമിസ്​റ്റ് തസ്തികയുടെ (കാറ്റഗറി നമ്പർ 435\12)ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഡിസംബർ 21 ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ 3.15 വരെ നടത്തുന്ന പ്ലാന്‍റേഷൻ കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിലെ ലാബ് ടെക്നിഷ്യൻ കം ജൂനിയർ അസിസ്​റ്റന്‍റ് തസ്തികയുടെ (കാറ്റഗറി നമ്പർ 353\2012) ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

Posted on - Wednesday 4th of December 2013 11:06:42 PM
Register Here  To get updates
Free Hit Counter