Top News Icon
JOBS / KPSC

ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്​റ്റന്‍റ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 366\10) തസ്തികയിലേക്ക് വികലാംഗർക്ക് മാത്രമായുള്ള പ്രത്യേക ലിസ്​റ്റ് തയാറാക്കുന്നതിന് കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള നാല് ഉദ്യോഗാർത്ഥികൾക്കുള്ള അസൽ പ്രമാണ പരിശോധനയും അഭിമുഖവും നവംബർ 28ന് രാവിലെ 9.30 മുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടക്കും. വിശദവിവരങ്ങൾ www.keralapsc.gov.in ൽ. • ഇന്‍റർവ്യൂ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ (എൻ.സി.എ- അന്ധർ, ഭാഗികമായി അന്ധതയുള്ളവർ എന്നീ വിഭാഗത്തിൽപെട്ട വികലാംഗർ) എൽ.പി സ്കൂൾ അസിസ്​റ്റന്‍റ് (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 123\2012) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ ഇന്‍റർവ്യൂ ഒക്‌ടോബർ 23ന് പത്തനംതിട്ട ഗവ. ഗസ്​റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തും. ഒക്‌ടോബർ 19 വരെ ഇന്‍റർവ്യൂവിനുള്ള മെമ്മോ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കെ.പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസുമായോ 0468 2222665 നമ്പരിലോ www.keralapsc.gov.in ലോ ബന്ധപ്പെടണം.

Posted on - Friday 18th of October 2013 11:29:33 PM

ഇന്ന് (ഒക്‌ടോബർ 18) വയനാട് ജില്ലയിലെ വനിതാ എക്സൈസ് ഗാർഡ് (കാറ്റഗറി നമ്പർ 240\2010) തസ്തികയിലേക്ക് നടത്താൻ നിശ്ചയിച്ച കായികക്ഷമതാ പരീക്ഷ 24 ലേക്ക് മാറ്റി തൃശൂർ, പാലക്കാട് പൊലീസ് ജില്ലകൾക്കായുള്ള കെ.എ.പി II ബറ്റാലിയനിൽ വനിതാ പൊലീസ് കോൺസ്​റ്റബിൾ (കാറ്റഗറി നമ്പർ 171 \2010) തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനായി ഒക്‌ടോബർ 18, 19, 21 തീയതികളിൽ രാമവർമ്മപുരം കേരള പൊലീസ് അക്കാഡമിയിലെ സ്‌പോർട്സ് കോംപ്ലക്‌സ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കേരള പൊലീസ് അക്കാഡമിയിലെ എം.ടി സ്കൂളിനടുത്തുള്ള ബിഗ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റി.

Posted on - Thursday 17th of October 2013 11:15:12 PM

സംസ്ഥാനത്തെ ഗവൺമെന്‍റ് സെക്കൻഡറി സ്‌കൂളുകളിൽ 2001 ജൂൺ 13 മുതൽ 2005 ജനുവരി ഒൻപത് വരെയുള്ള കാലയിളവിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരായി (സീനിയർ) നിയമനം ലഭിച്ച അദ്ധ്യാപകരുടെ കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in എന്ന വെബ് സൈ​റ്റിൽ സീനിയോറി​റ്റി ലിസ്​റ്റ് ലഭ്യമാണ്. പരാതികൾ ഉണ്ടെങ്കിൽ പ്രിൻസിപ്പലിന്‍റേയോ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടേയോ സാക്ഷ്യപ്പെടുത്തലോടുകൂടി ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 23 ന് മുമ്പ് ഹയർ സെക്കൻഡറി ഡയറക്ടർക്ക് സമർപ്പിക്കണം.

Posted on - Friday 11th of October 2013 10:26:09 PM

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ സൈക്യാട്രി (കാ​റ്റഗറി നമ്പർ 234/2011) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനായുള്ള അർഹരായ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്ക​റ്റ് പരിശോധന, ഇന്‍റർവ്യൂ ഒക്‌ടോബർ 24 രാവിലെ 9 മണിമുതലും സീനിയർ ലക്ചറർ ഇൻ ഡെർമ​റ്റോളജി & വെനറോളജി (കാ​റ്റഗറി നമ്പർ 219/11) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനായുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്ക​റ്റ് പരിശോധന, ഇന്‍റർവ്യൂ ഒക്‌ടോബർ 25 രാവിലെ 7 മണിമുതലും കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇന്‍റർവ്യൂ മെമ്മോ അയച്ചിട്ടുണ്ട്. • വാചാ പരീക്ഷ 2013 ജൂലൈയിലെ വാചാപരീക്ഷയ്ക്ക് അപേക്ഷിച്ച സർവ്വീസിലുള്ള അന്ധരായ പരീക്ഷാർത്ഥികൾക്ക് വേണ്ടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ യഥാക്രമം ഒക്ടോബർ 24,30, നവംബർ 6 തീയതികളിൽ വകുപ്പുതല വാചാ പരീക്ഷ നടത്തുവാൻ കമ്മീഷൻ നിശ്ചയിച്ചു. തിരുവനന്തപുരം മേഖല തെരഞ്ഞെടുത്തവർക്ക് ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖല തെരഞ്ഞെടുത്തവർക്ക് അതാത് ജില്ലാ ഓഫീസുകളിലുമാണ് വാചാ പരീക്ഷ നടത്തുന്നത്. അപേക്ഷകർ അഡ്മിഷൻ ടിക്ക​റ്റ്, വികലാംഗ സർട്ടിഫിക്ക​റ്റ് എന്നിവയുടെ അസൽ രേഖകളുമായി രാവിലെ 8.30 ന് വാചാ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

Posted on - Friday 11th of October 2013 10:24:31 PM

തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡി.സി (വിമുക്തഭടൻമാർ മാത്രം) (എൻ.സി.എ-പി.എച്ച്-ഭാഗികമായി അന്ധതയുള്ളവർ) (കാ​റ്റഗറി നമ്പർ 640/2012) തസ്‌തികയിലേക്ക് തിരഞ്ഞെടുപ്പിനുള്ള അർഹരായ ഉദ്യോഗാർത്ഥികളുടെ ഇന്‍റർവ്യൂ ഒക്‌ടോബർ 23​ ന് രാവിലെ 9.30 മുതൽ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇന്‍റർവ്യൂ മെമ്മോ അയച്ചിട്ടുണ്ട്. 21​ നകം ഇന്‍റർവ്യൂ മെമ്മോ ലഭിക്കാത്തവർ കെ.പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽ.പി.എസ് (എൻ.സി.എ-പി.എച്ച്-ഭാഗിക ബധിരതയുള്ളവർ) (കാ​റ്റഗറി നമ്പർ 118/2012) തസ്‌തികയിലേക്ക് തിരഞ്ഞെടുപ്പിനായി അർഹരായ ഉദ്യോഗാർത്ഥികളുടെ ഇന്‍റർവ്യൂ ഒക്‌ടോബർ 23 ന് രാവിലെ 9.30 മുതൽ കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും. 21​ നകം ഇന്‍റർവ്യൂ മെമ്മോ ലഭിക്കാത്തവർ കെ.പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കേരള സ്​റ്റേ​റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ബ്ലാക്‌സ്മിത്ത് ഗ്രേഡ് II (എൻ.സി.എ- ഈഴവ, ഒ.ബിസി) (കാ​റ്റഗറി നമ്പർ 432/2009) തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അസൽ പ്രമാണ പരിശോധന ഒക്‌ടോബർ 29​ ന് രാവിലെ 9.30 മുതൽ കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ആഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ പ്രമാണങ്ങളുടെ അസ്സലും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ഹാജരാകണം. 2013 ജൂലായിലെ വാചാപരീക്ഷയ്‌ക്ക് അപേക്ഷിച്ച സർവീസിലുള്ള അന്ധരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജിñകളിൽ യഥാക്രമം ഒക്ടോബർ 21​, നവംബർ 6, ഒക്ടോബർ 30 തീയതികളിൽ വകുപ്പുതല വാചാപരീക്ഷ നടത്തും. തിരുവനന്തപുരം മേഖല തിരഞ്ഞെടുത്തവർക്ക് ആസ്ഥാന ആഫീസിൽ വച്ചും എറണാകുളം കോഴിക്കോട് മേഖല തെരഞ്ഞെടുത്തവർക്ക് അതത് ജില്ലാ ഓഫീസുകളിൽ വച്ചുമാണ് പരീക്ഷ നടത്തുന്നത്. അപേക്ഷകർ അഡ്മിഷൻ ടിക്ക​റ്റ്, വികലാംഗ സർട്ടിഫിക്ക​റ്റ് എന്നിവയുടെ അസൽ രേഖകളുമായി രാവിലെ 8.30 ന് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. അർഹരായ ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പുകൾ അയച്ചിട്ടുണ്ട്. 21 നകം അറിയിപ്പ് ലഭിക്കാത്തവർ ഡിപ്പാർട്ട്‌മെന്‍റ് ടെസ്​റ്റ് വിഭാഗത്തിൽ ബന്ധപ്പെടണം. സർവേയർ/ഹെഡ് സർവേയർമാർക്ക് വേണ്ടിയുള്ള വകുപ്പുതല പരിക്ഷയ്‌ക്ക് ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 6. വിശദവിവരങ്ങൾ 07-​10-​2013 ലെ കേരള ഗസ​റ്റിലും കമ്മിഷന്‍റെ ഔദ്യോഗിക വെബ്‌സൈ​റ്റിലും ലഭ്യമാണ്. എറണാകുളം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിതാ എക്‌സൈസ് ഗാർഡ് (കാ​റ്റഗറി നമ്പർ 240/2010) തസ്‌തികയിലേക്ക് യോഗ്യതനേടിയ ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്‌ടോബർ 17, 18, 19, 21, 22, 23, 24, 25 തീയതികളിൽ രാവിലെ 6.30 മുതൽ തൃപ്പൂണിത്തുറ പൊലീസ് പരേഡ് ഗ്രൗണ്ടിലും കളമശ്ശേരി എ.ആർ ക്യാമ്പ് ഗ്രൗണ്ടിലുമായി നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കെ.പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

Posted on - Thursday 10th of October 2013 11:26:05 PM
Register Here  To get updates
Free Hit Counter