Top News Icon
JOBS / OTHER

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക നിയമനത്തിനുള്ള സ്​റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്​റ്റ്‌ (സെറ്റ്‌) ഫെബ്രുവരി രണ്ടിന് നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ രണ്ടാം ക്ലാസ്‌ ബിരുദാനന്തര ബിരുദവും ബിഎഡും ആണ്‌ അടിസ്ഥാന യോഗ്യത. ചില വിഷയങ്ങളെ ബിഎഡില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകള്‍ ഡിസംബര്‍ ഒന്‍പതിനകം എല്‍.ബി.എസ്‌ സെന്‍റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ ലഭിക്കണം. കമ്പ്യൂട്ടര്‍ സയന്‍സ്‌/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും ഇക്‌ട്രോണിക്‌സിലും സെറ്റ്‌ പരീക്ഷയില്ല. എല്ലാ വിഷയങ്ങളുടെയും സിലബസ്‌ എല്‍.ബി.എസ്‌ സെന്‍ററിന്‍റെ വെബ്‌ സൈറ്റില്‍ ലഭിക്കും. ജനറല്‍/ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്‌ 750 രൂപയും എസ്‌.സി/എസ്‌.ടി/വി.എച്ച്‌/പി.എച്ച്‌ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയും നല്‍കിയാല്‍ ഹെഡ്‌ പോസ്​റ്റ്‌ ഓഫീസുകളില്‍ നിന്നു പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും നാളെ മുതല്‍ ലഭിക്കും. കേരളത്തിന് പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും എല്‍.ബി.എസ്‌ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപയുടെ ഡി.ഡിയും (എസ്‌.സി/എസ്‌.ടി/വി.എച്ച്‌/ പി.എച്ച്‌ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 425 രൂപ) മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്‌ സെന്‍റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി തിരുവനന്തപുരം എന്ന വിലാസത്തില്‍ ഈ മാസം 30നകം അപേക്ഷിക്കണം. സെറ്റ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ്‌ സെന്‍ററിന്‍റെ വെബ്‌സൈറ്റില്‍ ഓണ്‍ ലൈനായി രജിസ്​റ്റര്‍ ചെയ്യണം. തുടർന്ന് ഫോട്ടോ പതിച്ച അപേക്ഷയും ഓണ്‍ലൈന്‍ പ്രിന്‍റൗട്ടും സഹിതം തിരുവനന്തപുരം എല്‍.ബി.എസ്‌ സെന്‍ററില്‍ തപാലില്‍ അയയ്‌ക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.lbskerala.com, www.lbscentre.org.

Posted on - Saturday 16th of November 2013 07:19:12 PM

സയന്‍സിതര വിഷയങ്ങളില്‍ പ്രീഡിഗ്രി, പ്ലസ് ടു പാസ്സായ ശേഷം കേരളത്തിന് പുറത്തുനിന്ന് ജനറല്‍ നഴ്‌സിംഗ് ആന്‍റ് മിഡ്‌വൈഫറി കോഴ്‌സ് പാസായി കേരള നഴ്‌സസ് ആന്‍റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് നവം. 24 ന് ഞായറാഴ്ച രാവിലെ 11മുതല്‍ 12 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യോഗ്യതാ പരീക്ഷ നടത്തും. കഴിഞ്ഞ പരീക്ഷകളില്‍ പരാജയപ്പെട്ടവരും, ഹാജരാകാത്തവരും 300 രൂപ ഫീസോടെ പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും ഹാള്‍ടിക്കറ്റ് ഫോറവും പൂരിപ്പിച്ച് നവംബര്‍ 18-ന് മുന്‍പ് നഴ്‌സിംഗ് കൗണ്‍സില്‍ ആഫീസില്‍ ഹാജരാക്കണം. പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും ഹാള്‍ടിക്കറ്റ് ഫോറവും www.keralanursingcouncil.org ൽ ലഭി​ക്കും.

Posted on - Wednesday 6th of November 2013 11:25:20 PM

പോസ്​റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ്, എം.എസ്.സി. നഴ്‌സിംഗ് തുടങ്ങിയ അധികയോഗ്യതകൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ നിർദ്ദേശപ്രകാരം അധികയോഗ്യത രജിസ്​റ്റർ ചേയ്യണം. ഇതനുസരിച്ച് കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും പോസ്​റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ്, എം.എസ്.സി. നഴ്‌സിംഗ് തുടങ്ങിയ അധികയോഗ്യതകൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്‌സിംഗ് കൗൺസിൽ അധികയോഗ്യതാപത്രം നൽകും. ജനറൽ നഴ്‌സിംഗ് ആന്‍റ് മിഡ്‌വൈഫറി, ബി.എസ്.സി. നഴ്‌സിംഗ് എന്നീ യോഗ്യതകൾ മ​റ്റ് സംസ്ഥാനങ്ങളിൽ നിന്ന് നേടിയവർക്ക്, അതത് പേരന്‍റ് കൗൺസിലിൽ നിന്നും രജിസ്‌ട്രേഷൻ ലഭിക്കും. കേരളത്തിനു പുറത്തുനിന്ന് നഴ്‌സിംഗിൽ അധികയോഗ്യത നേടിയ ഉദ്യോഗാർത്ഥികളോട് അവരുടെ അധികയോഗ്യതാപത്രം കേരള നഴ്‌സിംഗ് കൗൺസിലിൽ രജിസ്​റ്റർ ചെയ്തതായുള്ള രേഖകൾ ഹാജരാക്കുന്നതിന് ചില സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് സ്ഥാപനങ്ങളും നിർബന്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ വിശദീകരണം.

Posted on - Friday 4th of October 2013 09:58:17 PM

സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേ​റ്റ് അപ്രന്‍റീസുകളെ തിരഞ്ഞെടുക്കുന്നതിന് ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഒഫ് അപ്രന്‍റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡെവലപ്‌മെന്‍റ് സെന്‍ററും സംയുക്തമായി ഇന്‍റർവ്യൂ നടത്തുന്നു. എല്ലാ ബ്രാഞ്ചുകളിലുമായി ഏകദേശം 800 ഒഴിവുകളിലേക്ക് കളമശേരി ഗവ.പോളിടെക്‌നിക്കിൽ 28നും തിരുവനന്തപുരം വനിതാ പോളിടെക്‌നിക്കിൽ നവംബർ 16നും കോഴിക്കോട് വെള്ളിമാട്കുന്ന് ഹസൻ ഹാജി മെമ്മോറിയൽ ജെ.ഡി.​ടി ഇസ്ലാം പോളിടെക്‌നിക്കിൽ നവംബർ 30നുമാണ് ഇന്‍റർവ്യൂ. എൻജിനിയറിംഗ് ഡിഗ്രിക്കാർക്ക് യോഗ്യത നേടി മൂന്നുവർഷം കഴിയാത്തവർക്കും അപ്രന്‍റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കും ഇന്‍റർവ്യൂവിൽ പങ്കെടുക്കാം. 3560 രൂപ പ്രതിമാസം സ്​റ്റൈപ്പന്‍റായി ലഭിക്കും. ട്രെയിനിംഗിനുശേഷം കേന്ദ്ര ഗവൺമെന്‍റ് നൽകുന്ന പ്രൊഫിഷൻസി സർട്ടിഫിക്ക​റ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്. ട്രെയിനിംഗ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പൊതുമേഖലാ / സ്വകാര്യ സ്ഥാപനങ്ങൾ സ്ഥിരം ജോലിക്കും അവസരമൊരുക്കും. സർട്ടിഫിക്ക​റ്റുകളുടെയും മാർക്ക് ലിസ്​റ്റുകളുടെയും അസലും മൂന്നു പകർപ്പുകളും വിശദമായ ബയോഡാ​റ്റയുടെ മൂന്ന് പകർപ്പുകളും സഹിതം നിശ്ചിത ദിവസം രാവിലെ ഒൻപത് മണിക്ക് തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം. സൂപ്പർവൈസറി ഡെവലപ്‌മെന്‍റ് സെന്‍ററിൽ രജിസ്​റ്റർ ചെയ്തിട്ടുള്ളവർ രജിസ്‌ട്രേഷൻ കാർഡും കൊണ്ടുവരണം. രജിസ്​റ്റർ ചെയ്യാത്ത എൻജിനിയറിംഗ് ഡിഗ്രി പാസായ കുട്ടികൾ 50 രൂപ (എസ്.സി./എസ്.​റ്റി.ക്ക് 25 രൂപ) സെലക്‌ഷൻ സെന്‍ററിൽ അടച്ച് രജിസ്​റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2556530.

Posted on - Thursday 19th of September 2013 10:20:50 PM

എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​ചേ​ഞ്ചു​ക​ളിൽ 1993 ജ​നു​വ​രി ഒ​ന്നു​മു​തൽ 2013 മേ​യ് 31 വ​രെ​യു​ള്ള കാ​ല​യ​ള​വിൽ റ​ദ്ദായ ര​ജി​സ്‌​ട്രേ​ഷൻ പു​തു​ക്കാൻ 2013 സെ​പ്ര്റം​ബർ 30 വ​രെ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ച് ഉ​ത്ത​ര​വാ​യി.

Posted on - Friday 23rd of August 2013 10:55:06 PM

മ​ല​യാള സ​ർ​വ​ക​ലാ​ശാ​ല​യിൽ വി​വിധ അ​ദ്ധ്യാ​പക ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ​കൾ 17​ന​കം പൂ​ർ​ത്തി​യാ​കും. മ​ല​യാള സാ​ഹി​ത്യ​പ​ഠന വി​ഭാ​ഗ​ത്തി​ലേ​ക്ക് മൂ​ന്ന് അ​സി​സ്​​റ്റ​ന്‍റ് പ്രൊ​ഫ​സർ ത​സ്‌​തി​ക​യി​ലേ​ക്ക് എ​ഴു​നൂ​റി​ലേ​റെ അ​പേ​ക്ഷ​കൾ ല​ഭി​ച്ച​തി​നാൽ ആ ഇ​ന്‍റ​ർ​വ്യൂ​കൾ ആ​ഗ​സ്​​റ്റ് അ​വ​സാ​ന​വാ​ര​ത്തി​ലും സെ​പ്തം​ബർ ആ​ദ്യ​പ​കു​തി​യി​ലു​മാ​യാ​കും പൂ​ർ​ത്തി​യാ​ക്കു​ക. ആ​ഗ​സ്​​റ്റ് അ​ഞ്ചി​ന് മ​ല​യാള സാ​ഹി​ത്യ​പ​ഠ​നം വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്രൊ​ഫ​സ​ർ, അ​സോ​സി​യേ​​​റ്റ് പ്രൊ​ഫ​സർ ത​സ്‌​തി​ക​യി​ലേ​ക്ക് ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കും. പൈ​തൃക സം​സ്‌​കാര പ​ഠ​ന​വി​ഭാ​ഗ​ത്തി​ലേ​ക്ക് 7, 10, 12 തീ​യ​തി​ക​ളി​ലും സാ​ഹി​ത്യ​ര​ചന വി​ഭാ​ഗ​ത്തി​ലേ​ക്ക് 13, 14, 16 തീ​യ​തി​ക​ളി​ലു​മാ​ണ് ഇ​ന്‍റ​ർ​വ്യൂ.

Posted on - Saturday 3rd of August 2013 11:31:16 PM

കേരള ലോകായുക്തയിൽ ഒഴിവ് വരുന്ന റെക്കോർഡ് കീപ്പർ തസ്‌തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ 8500 - 13210, 8730 - 13540 എന്നീ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്​റ്റ് 19 ന് മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, ലെജിസ്ലേച്ചർ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം. • സ്​റ്റെനോഗ്രാഫർ ഒഴിവ് കേരള ലോകായുക്തയിൽ ഒഴിവുള്ള സ്​റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്​റ്റന്‍റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്​റ്റ് 26 ന് മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, ലെജിസ്ലേച്ചർ കോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 വിലാസത്തിൽ ലഭിക്കണം.

Posted on - Thursday 18th of July 2013 11:36:14 AM
Register Here  To get updates
Free Hit Counter