Top News Icon
KERALA GOVT. / OTHERS

ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നിന്‍റെ പേര്, ബാച്ച് നമ്പർ, നിർമ്മാതാവ് എന്ന ക്രമത്തിൽ ചുവടെ. • ഹൈഡ്രോകോർട്ടിസോൺ സോഡിയം സൂസ്സിനേറ്റ് ഇൻജെക്ഷൻ ഐ.പി (100മി.ഗ്രാം)-കെ.എച്ച്.എഫ് 002 - എസ്.ജി.എസ് ഫാർമസ്യൂട്ടിക്കൾസ് (പ്രൈവറ്റ്) ലിമിറ്റഡ് ഉത്തരാഖണ്ഡ്, • ടെർലിൻ-സി- ടി.ആർ.സി.എഫ്-01-സൺബീം ഫോർമുലേഷൻ, ചെന്നൈ, • അമ്‌ലോമോക്‌സ്-എസ്.പി.സി.12082- ഷെർവോട്ടെക് ഫാർമസ്യൂട്ടിക്കൽസ്, ഹിമാചൽപ്രദേശ്, • ഡയബെന്‍റ്-40-യു.ഡി.ബി.എഫ്-16, ബാൽ ഫാർമസ്യൂട്ടിക്കൾസ്, ഉത്തരാഖണ്ഡ്, • സോഡിയം വാൽപ്രൊയേറ്റ് ടാബ്ലറ്റ്‌സ് ഐ.പി 500 മി.ഗ്രാം-ഇസഡ്.ടി 10418, സീ ലബോറട്ടറീസ്, ഹിമാചൽ പ്രദേശ്, • പാരസെറ്റാമോൾ ടാബ്‌ലെറ്റ്‌സ് ഐ.പി. 500 മി.ഗ്രാം-177 പി.എ.ആർ 12-ഐ.ഡി.പി.എൽ(ടി.എൻ) ലിമിറ്റഡ്, ചെന്നൈ, • ഫെനിറാമൈൻ മലെറ്റ് ഐ.പി 25 മി.ഗ്രാം-ടി-10-12539, റൈഡ്ബർഗ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്, • സിൻലെറ്റ്-എം.സി.സി. 11201-ഡാപ്‌കോ, മന്നം.പി.ഒ., കേരളം, • ഫെറോവിറ്റ് പ്ലസ് ക്യാപ്‌സ്യൂൾസ് -സി.എഫ്.പി.30064 എൽ-ഹിന്ദുസ്ഥാൻ ലബോറട്ടറീസ്, പാൽഗാർ, • പ്ലെവോ - എം.ടി.21280- ഓക്‌സോഫോർഡ് ഫാർമ, ഹരിദ്വാർ, • ക്ലോപിഡോഗ്രെൽ ടാബ്‌ലെറ്റ്‌സ് ഐ.പി. 75 മി.ഗ്രാം - ടി.3293- ഭാരത് പാരെൻടെറൽസ് ലിമിറ്റഡ്, ഗുജറാത്ത്, • ലെവോനെർ-5-എൽ.വി.എൻ.ജി 02-സൺബീം ഫോർമുലേഷൻ, ചെന്നൈ, • എൽ-ഹിസ്​റ്റ്-എൽ.എച്ച്.ടി 12019-റാവിയൻ ലൈഫ് സയൻസ്, ഉത്തരാഖണ്ഡ്, • ഡെൽസിൻ-സി.എ.ഡി.എൻ.3001-ചിമാക് ഹെൽത്ത് കെയർ, ഹിമാചൽ പ്രദേശ്, • ഓകേ-സി-4011-മെരിഡിയൻ മെഡികെയർ ലിമിറ്റഡ്, ഹിമാചൽ പ്രദേശ്, • ഒൽസിക്-5-എസ്.ഒ.ഇസഡ് 1302-സൺറൈസ് ഇന്‍റർനാഷണൽ ലാബ് ലിമിറ്റഡ്, ആന്ധ്രാപ്രദേശ്, • എൽഡി.എച്ച്-ടി.111237-കാവെൻഡിഷ് ബയോഫാർമ പ്രൈവറ്റ് ലിമിറ്റഡ്, ഉത്തരാഖണ്ഡ്.

Posted on - Thursday 16th of October 2014 05:58:31 PM

ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായ രേഖകൾ പുതുക്കുന്നതിനും, വിലാസം മാറ്റുന്നതിനും, ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റും ഓഫീസിൽ ഹാജരാക്കുമ്പോൾ മുൻപത്തെ ഓഫീസിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിന് കീഴിലുള്ള ഏതെങ്കിലും ഓഫീസിൽ ഇങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ വിവരം ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ അറിയിക്കണം.

Posted on - Tuesday 18th of February 2014 10:57:30 PM

2004 - 2009 കാലഘട്ടത്തിൽ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്ന് ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ള തൊഴിൽ രഹിതരായവർക്ക് പലിശയിളവ് നൽകുന്നതിന് അപേക്ഷാതീയതി സർക്കാർ ദീർഘിപ്പിച്ചു. അപേക്ഷി​ക്കാൻ ഒരവസരം കൂടി നൽകണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണിത്. അപേക്ഷ ജില്ലാ കളക്ടറേ​റ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ആണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അനുവദനീയമായ അപേക്ഷകൾ ജില്ലാ കളക്ടർമാർ ലീഡ് ബാങ്ക് മാനേജർക്ക് നൽകേണ്ട അവസാന തീയതി ജനുവരി 21 ഉം ലഭിച്ച അപേക്ഷകളിന്മേൽ പലിശ സബ്‌സിഡി തുക കണക്കാക്കി ലീഡ് ബാങ്ക് മാനേജർ ജില്ലാ കളക്ടർമാർക്ക് തിരികെ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 15 ഉം ജില്ലാ കളക്ടർമാർ സബ്‌സിഡി വിതരണത്തിനാവശ്യമായ ഫണ്ട് വിവരങ്ങൾ സഹിതം സർക്കാരിലേയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2014 മാർച്ച് 15 ആയും തീരുമാനിച്ചു.

Posted on - Wednesday 27th of November 2013 11:29:03 PM

നോട്ടറി നിയമനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതി​ന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്തു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നോട്ടറി നിയമനത്തിന് അപേക്ഷിക്കാമെന്ന് നിയമ വകുപ്പ് സെക്രട്ടറി അറിയിച്ചു.

Posted on - Saturday 19th of October 2013 09:41:20 PM

2004​-2009 കാലയളവിൽ വിദ്യാഭ്യാസ വായ്പയെടുത്ത മൂന്ന് ലക്ഷം രൂപ വരെ കുടുംബ വരുമാനമുളള തൊഴിൽ രഹിതർക്ക് പലിശയിളവ് ലഭി​ക്കാൻ അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി. ഇതനുസരിച്ച് അപേക്ഷ ജില്ലാ കളക്ടറേ​റ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 ആണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അനുവദനീയമായ അപേക്ഷകൾ ജില്ലാ കളക്ടർമാർ ലിഡ് ബാങ്ക് മാനേജർക്ക് നൽകേണ്ട അവസാന തീയതി നവംബർ 20. ലഭിച്ച അപേക്ഷകളിന്മേൽ പലിശ സബ്‌സിഡി തുക കണക്കാക്കി ലീഡ് ബാങ്ക് മാനേജർ ജില്ലാ കളക്ടർമാർക്ക് തിരികെ നൽകേണ്ട അവസാന തീയതി ഡിസംബർ 16. ജില്ലാ കളക്ടർമാർ സബ്‌സിഡി വിതരണത്തിനാവശ്യമായ ഫണ്ട് ഉത്തരവിന്‍റെ പത്താം ഖണ്ഡികയിൽ പറയുന്ന വിവരങ്ങൾ സഹിതം സർക്കാരിലേക്ക് സമർപ്പിക്കേണ്ട അവസാന തീയതി 2014 ജനുവരി 16.

Posted on - Tuesday 1st of October 2013 11:15:20 PM

സഹകരണ സംഘങ്ങളി​ൽ ഗഹാൻ രജിസ്‌ട്രേഷനും പണയാധാര റിലീസിനും രണ്ട് ശതമാനം വീതം രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്നതിനുളള വ്യവസ്ഥ ഉൾപ്പെടുത്തി സെപ്തംബർ 20 ന് പുറപ്പെടുവിച്ച വിജ്ഞാപന ഭേദഗതി മുഖ്യമന്ത്രി റദ്ദു ചെയ്തു. 2004 ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ സംസ്ഥാന സഹകരണ ബാങ്കിനും, പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾക്കും, പ്രാഥമിക ഹൗസിംഗ് സഹകരണ സംഘങ്ങൾക്കും ബാധകമാക്കിയ ഗഹാൻ രജിസ്‌ട്രേഷൻ അനുസരിച്ച് ഈ വിഭാഗം സഹകരണ സംഘങ്ങളിൽ നിന്നും വായ്പയെടുക്കുന്ന ആൾക്ക് വായ്പക്കുളള പണയാധാരം രജിസ്​റ്റർ ചെയ്യുന്നതിനോ, വായ്പാ തിരിച്ചടവിനു ശേഷം പണയാധാരം റിലീസ് ചെയ്യുന്നതിനോ രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതില്ലായിരുന്നു. ഈ അവസ്ഥക്ക് മാ​റ്റം വരുത്തിയാണ് നികുതി വകുപ്പ് രജിസ്‌ട്രേഷൻ ഫീസ് ഏർപ്പെടുത്തി​യത്. ഇതി​നെതി​രെ സഹകരണ വകുപ്പ് മന്ത്രി സി.എൻ.ബാലകൃഷ്ണൻ, മുഖ്യമന്ത്രി, ധനകാര്യ വകുപ്പു മന്ത്രി, രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി എന്നിവർക്കു കത്തു നൽകിയിരുന്നു. ഇതി​ന്‍റെ അടി​സ്ഥാനത്തി​ലാണ് മുഖ്യമന്ത്രി​യുടെ ഉത്തരവ്.

Posted on - Tuesday 1st of October 2013 11:12:59 PM

The salary limit to avail ESI facility has been hiked to Rs. 25,000 from Rs. 15,000. This decision was taken in a meeting of the ESI Board in NewDelhi.

Posted on - Thursday 19th of September 2013 10:39:13 PM

സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം ഒക്ടോബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ലഭ്യമാകുകയുള്ളൂ എന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍, ക്ഷേമനിധിയില്‍ നിന്നും വിരമിച്ച അംഗങ്ങള്‍ എന്നിവര്‍ അവരുടെ ക്ഷേമനിധി കാര്‍ഡ്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവയും ഇതിനുള്ള 40 രൂപ ഫീസുമായി തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഡിജിറ്റലൈസേഷന്‍ നടപടികള്‍ സെപ്തംബർ 30ന് അവസാനിക്കും. കേരള അബ്കാരി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ആര്‍ട്ടിസാന്‍സ് & സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ബെനിഫിറ്റ് സ്‌കീം, കേരള ബീഡി & സിഗാര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, കേരള ഹാന്‍റ്‌ലൂം വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്​റ്റാബ്ലിഷ്‌മെന്‍റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള റ്റോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള സ്മാള്‍ പ്ലാന്‍റേഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ജൂവലറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കേരള ടെയ്‌ലറിങ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എന്നീ ബോര്‍ഡുകളിലെ അംഗങ്ങള്‍ക്കായാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Posted on - Saturday 31st of August 2013 10:34:41 AM

The Government of Kerala has increase the monthly pension for BPL category kidney patients undergoing dialysis, from Rs. 525 to Rs. 900, with effect from April1, 2013.

Posted on - Friday 5th of July 2013 12:16:47 PM
Register Here  To get updates
Free Hit Counter